കോവിഡ് നിയന്ത്രണങ്ങളുടെ സർക്കാർ അവലോകനം അടുത്തയാഴച്ച :കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ അവലോകനം ചെയ്യുമെന്നും സ്കൂളുകൾ വീണ്ടും തുറക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.
കാബിനറ്റ് യോഗത്തിന് പട്ടികപ്പെടുത്തിയ അജണ്ട ഒഴികെയുള്ള വിവിധ വിഷയങ്ങൾ താനും മന്ത്രിമാരും ചർച്ച ചെയ്തതായി മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ കോവിഡ് കേസുകളുടെ സ്ഥിതിഗതികൾ, കോവിഡ് മാനേജ്മെന്റ്, മറ്റ് പ്രശ്നങ്ങൾ എന്നിവ ഞങ്ങൾ ചർച്ച ചെയ്തെന്നും മന്ത്രിമാർ വിവിധ വശങ്ങളിൽ നിർദ്ദേശങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വിവിധ അസോസിയേഷനുകളും സ്കൂളുകളും കോളേജുകളും സമർപ്പിച്ച മെമ്മോറാണ്ടകളും വിദഗ്ധ സമിതിക്ക് മുമ്പാകെ വയ്ക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായും ബൊമ്മ പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകൾ അനുസരിച്ചാകും ഞങ്ങൾ തീരുമാനമെടുക്കുകയെന്നും അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ അവരുടെ റിപ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related posts

‘അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം നിയന്ത്രിക്കണം’; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ക്ഷേമപെൻഷൻ തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി; മൃതദേഹം ചാക്കിലാക്കി ഡാമിൽ താഴ്ത്തി, 20കാരനും പിതാവും അറസ്റ്റിൽ

ബെംഗളൂരു ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാരെ വരെ കുതിക്കാം; മെട്രോ പിങ്ക് ലൈൻ ഭൂഗര്‍ഭ പാത മെയ് മാസം തുറക്കും