എയര്‍ടെല്‍ ഇനി ഗൂഗിളിന്റെയും സ്വന്തം; ഭാരതി എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച്‌ 1.28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും !

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്ബനിയായ ഭാരതി എയര്‍ടെലില്‍ ടെക് ലോകത്തെ ആഗോള ഭീമനായ ഗൂഗിള്‍ നിക്ഷേപം നടത്തുന്നു. 100 കോടി ഡോളറാണ് നിക്ഷേപം. സ്മാര്‍ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ഇരു കമ്ബനികളും ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതി എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച്‌ 1.28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും. വരും വര്‍ഷങ്ങളിലേക്കുള്ള വാണിജ്യ കരാറുകളുടെ ഭാഗമായി 300 കോടി ഡോളര്‍ കൂടി നിക്ഷേപിക്കും.

മൊബൈല്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ഇടപെടുമെന്നാണ് എയര്‍ടെല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനിയും ഈ കരാറിന് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയില്‍ 75 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

Related posts

ബെംഗളൂരുവിനെ വെല്ലുവിളിക്കാൻ അഞ്ച് നഗരങ്ങൾ കൂടി; വികസിപ്പിക്കാൻ പദ്ധതിയെന്ന് ഡി.കെ. ശിവകുമാർ

പ്രണയപ്പക: യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ജനാലയിലൂടെ തള്ളി താഴെയിട്ട് കൊലപ്പെടുത്തി, ആണ്‍സുഹൃത്ത് അറസ്റ്റില്‍

ബെംഗളൂരുവിന് പണി കൊടുക്കാൻ തമിഴ്നാടും ആന്ധ്രയും; വമ്പൻ പദ്ധതികള്‍, യാത്രക്കാര്‍ കൈവിടും