സ്വർണവിലിയിൽ ഇടിവ്; ഇന്നത്തെ സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്തെസ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 12,650 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്നലെ രാവിലെ പവന് 480 രൂപ വർധിച്ച് വീണ്ടും 1,02,000ന് മുകളിൽ എത്തിയ സ്വർണവില ഇന്നലെ ഉച്ചയോടെ 880 രൂപയാണ് കുറഞ്ഞത്.18 കാരറ്റിന് ഒരു ഗ്രാമിന് 10,350 രൂപയും പവന് 82,800 രൂപയുമാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 8100 രൂപയും പവന് 64800 രൂപയും നൽകണം. 9 കാരറ്റ് സ്വർണം ഗ്രാമിന് 5225 രൂപയും പവന് 41800 രൂപയുമാണ് നൽകേണ്ടത്. അതേസമയം വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വില.

Related posts

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസം;യെല്ലോ ലൈനില്‍ ഇനി 13 ട്രെയിനുകള്‍,തിരക്കുള്ള സമയങ്ങളില്‍ 5.5 മിനിറ്റ് ഇടവേള

ബെംഗളൂരു നിവാസികള്‍ ഇനിയും കാത്തിരിക്കണം; ഔട്ടര്‍ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!