ബംഗളുരു: ഐബി ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയിൽ നിന്ന് 89 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ.

ബെംഗളൂരു • രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് സോഫ്റ്റ്വെയർ എൻജിനീ യറായ യുവതിയിൽ നിന്ന് 89 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ.പ്രധാനമന്ത്രിയുടെ ഓഫിസ മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐബി ഉദ്യോഗസ്ഥാനാണ്ന്നു ധരിപ്പിച്ച് തട്ടിപ്പു നടത്തിയത്നാണ് രാജാജി നഗർ സ്വദേശി അരഹന്ദ് മോഹൻ കുമാർ (33) കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ഓസ്ട്രിയൻ വീസ സംഘടിപ്പിക്കാൻ സഹായിക്കാമെന്നു വാ ഗ്ദാനം നൽകിയാണ് ഇയാൾ യു വതിയുടെ പണം തട്ടിയെടുത്തത്. ബികോം ബിരുദധാരിയായ ഇയാൾ റിയൽ എസ്റ്റേറ്റ് ഏജന്റാണെന്നു പൊലീസ് കണ്ടെത്തി.ഡൽഹിയിൽ നിന്നുള്ള വിമാന യാത്രയ്ക്കിടെയാണു യുവതി ഇയാളെ പരിചയപ്പെട്ടത്.

അന്ന് ഇറ്റാലിയൻ വീസ തള്ളിയതിനെ തുടർന്നാണ് യുവതി മടങ്ങുന്ന തെന്ന് മനസ്സിലാക്കിയ ഇയാൾ ഇവരുടെ പാസ്പോർട്ട് തടഞ്ഞു വച്ചിരിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയായിരുന്നു.

Related posts

ഫൈവില്‍ ആരൊക്കെ എത്തും, വെളിപ്പെടുത്തി വേദാംഗി

വീട്ടില്‍ അതിക്രമിച്ച്‌ കയറി മധ്യവയസ്‌കന്‍റെ മൂക്കും വാരിയെല്ലും അടിച്ചുതകര്‍ത്തു, യുവാവിനെ റിമാന്‍റ് ചെയ്ത് കോടതി

പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്; നിരത്തുകളിൽ ഇനി വേണ്ട കൊലവിളി ഓട്ടം