കാറിനുള്ളിൽ നാല് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കാറിനുള്ളിൽ നാല് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.തിസയൻവിളയിലെ വിജനമായ സ്ഥലത്ത് ഒരു കാർ കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കാറിനുള്ളിൽ തിരിച്ചറിയാൻ കഴിയാത്ത വിധം പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്.ഫോറൻസിക് വിദഗ്‌ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മരിച്ചവർ ആരെല്ലാമാണെന്നും ഏത് സ്വദേശികളാണെന്നും കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നു. മരിച്ചവർ ഒരേ കുടുംബത്തിൽപ്പെട്ടവരാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു