ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട; 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിത പിടിയില്‍; ഹെറോയിന്‍ കണ്ടെത്തിയത് സൂറ്റ്‌കേസില്‍ ഒളിപ്പിച്ച നിലയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട. ബെംഗളൂരു വിമാനത്താവളത്തില്‍ 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. 8 കിലോ ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഡിആര്‍ഐ അറിയിച്ചു.

ഇന്നലെ രാവിലെയോടെയാണ് സംശയം തോന്നിയ വിദേശ വനിതയെ ഡിആര്‍ഐ പരിശോധിച്ചത്. ഇവരുടെ പക്കലുള്ള സൂറ്റ്‌കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ കണ്ടെത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി കേസന്വേഷണം തുടരുകയാണ്.

Related posts

ബെംഗളൂരു മെട്രോ ബ്ലൂ ലൈൻ; പരീക്ഷണം പുരോഗമിക്കുന്നു, ഔട്ടര്‍ റിംഗ് റോഡിലെ യാത്ര ഇനി സുഗമമാവും

ബെംഗളൂരു സബര്‍ബൻ റെയില്‍ പദ്ധതിക്ക് പുത്തൻ സാങ്കേതിക വിദ്യ; യൂറോപ്യൻ സിഗ്നലിംഗിന് ചിലവ് 1017 കോടി

സിദ്ധരാമയ്യയുമായി ഭിന്നതയില്ല : ഡി.കെ ശിവകുമാര്‍