സല്യൂട്ട്’ ഒ.ടി.ടി റിലീസില്‍ പ്രതിഷേധം; ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയെ വിലക്കി ഫിയോക്

തിരുവനന്തപുരം: ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്ബനിയായ വേഫെറിന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കേര്‍പ്പെടുത്തി.ധാരണകളും വ്യവസ്ഥകളും ലംഘിച്ച്‌ ദുല്‍ഖറിന്റെ പുതിയ ചിത്രം സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതിനാണ് നടപടി.ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു എഗ്രിമെന്റുണ്ടായിരുന്നത്. എന്നാല്‍ ഈ ധാരണ ലംഘിച്ചാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതെന്ന് ഫിയോക് ആരോപിച്ചു.ഭാവിയില്‍ ദുല്‍ഖറിന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. ദുല്‍ഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്നും ഫിയോക് വ്യക്തമാക്കി.ബോബി-സഞ്ജയ് എഴുതി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്. അസ്ലം കെ പുരയില്‍ ക്യാമറ കൈകാര്യം ചെയ്യും. എ ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിക്കും. ജേക്‌സ് ബിജോയ് ആണ് സംഗീതം. ദുല്‍ഖറിനൊപ്പം ഡിയാന പെന്റി, മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Related posts

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം

എസ് ഐ ആര്‍: കര്‍ണാടകയില്‍ മുസ്ലീം വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടി; 196 മണ്ഡലങ്ങളില്‍ നിന്ന് കാണാതായത് 8.87 ലക്ഷം പേരെ

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്