ബംഗളുരു: യുവതിയെ പീഡിപ്പിച്ച 5 കാബ് ഡ്രൈവർമാർ അറസ്റ്റിൽ

ബെംഗളുരു; യുവതിയെ ബന്ധുവിന്റെ മുന്നിൽ വച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്തുന്ന പരാതിയിൽ 5 കാബ് ഡ്രൈവർമാർ അറസ്റ്റിൽ. ഹൊസ്കോട്ടെ ഹന്ദനഹള്ളി നിവാസിക ളായ ആഷിഫ്(29), നവാസ് പാഷ(22), ലിയാഖത് പാഷ(30), സൽമാൻഖാൻ(28), റൂഹിദ്(26) എന്നിവരെയാണ് യുവതിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയും ബന്ധുവായ യുവാവും കാറിലിരിക്കുമ്പോൾ ബൈക്കിലെത്തിയ സംഘം ഇവരുടെ ദൃശ്യം പകർത്തുകയായിരുന്നു. 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീ ഷണിപ്പെടുത്തിയ സംഘം യുവതിയെ കാറിൽ നിന്നു വലിച്ചു പുറത്തിറക്കി. തുടർന്ന് അസഭ്യം പറയുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ബഹളം കേട്ട് പ്രദേശവാസികളിൽ ചിലർ എത്തിയതോടെ ഇവർ കടന്നുകളയുകയായിരുന്നു.

Related posts

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം