തിരുവനന്തപുരത്തെ വീട്ടില്‍ നടന്നത് ഇ ഡിയുടെ നാടകമായിരുന്നുവെന്ന് ബിനീഷിന്‍റെ അഭിഭാഷകന്‍; കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആദ്യഘട്ട വാദം പൂര്‍ത്തിയായി

​​ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂര്‍ത്തിയായി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രതി ചേര്‍ക്കാത്ത സാഹചര്യത്തില്‍ ഇ ഡി ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചു.

തിരുവനന്തപുരത്തെ ബിനീഷിന്‍റെ വീട്ടില്‍ നടത്തിയ റെയ്‌ഡിനിടെ മുഹമ്മദ് അനൂപിന്‍റെ കാര്‍ഡ് കണ്ടെത്തിയ സംഭവം ഇ ഡിയുടെ നാടകമായിരുന്നെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ അടുത്ത തിങ്കളാഴ്‌ചയും വാദം തുടരും.

ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം പൂര്‍ത്തിയായ ശേഷം ഇ ഡിയുടെ മറുപടി വാദവും നടക്കും. കേസ് പതിനൊന്നാം തവണയാണ് ഇന്ന് കര്‍ണാടക ഹൈകോടതിക്ക് മുന്നിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് 239 ദിവസമായി പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്.

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

15 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി; ബാക്കി 485 രൂപ നൽകിയില്ല, 14 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടക ആർടിസിക്ക് തിരിച്ചടി നൽകി യാത്രക്കാരൻ

പട്ടാപ്പകല്‍ കത്തിക്കാട്ടി മാല കവരാൻ ശ്രമം; യുവതിയെ ആക്രമിച്ച ഡെലിവറി ജീവനക്കാരനെ പിടികൂടി നാട്ടുകാര്‍