‘വറുത്തരച്ച പാമ്ബ് കറി’; പാചക വീഡിയോ പങ്കുവച്ച ഫിറോസ് ചുട്ടിപ്പാറയ്‌ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

മലയാളം സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധേയനായ ഇന്‍ഫ്യൂവെന്‍സറാണ് ഫിറോസ് ചുട്ടിപ്പാറ.മലയാളിക്ക് അത്ര പരിചിതമല്ലാത്ത പാചക രീതികളാണ് ഫിറോസ് ഇത്തവണ പരിചയപ്പെടുത്തുന്നത്. യൂട്യൂബിലെ ഫിറോസ് ചുട്ടിപ്പാറയുടെ വ്യത്യസ്ത പരീക്ഷണങ്ങള്‍ വൈറലാകാറുണ്ട്. എന്നാല്‍ പുതിയ വീഡിയോ വലിയ വിമര്‍ശനമാണ് നേടുന്നത്.

വിയറ്റ്നാമില്‍ സന്ദര്‍ശിക്കുന്ന ഫിറോസ് അവിടെ വച്ച്‌ ജീവനുള്ള രണ്ട് പമ്ബുകളെ കറിവയ്‌ക്കാനായി വാങ്ങുന്നയിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനെ പാചകം ചെയ്യാന്‍ വൃത്തിയാക്കുന്നതും മറ്റും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഈ പാമ്ബ് പാചകത്തിന് പ്രദേശവാസിയായ സ്ത്രീയും ഫിറോസിന് സഹായം ചെയ്യുന്നുണ്ട്. വിയറ്റ്നാം തനത് രീതിയിലാണ് പാമ്ബുകളെ കറിവയ്‌ക്കുന്നത് എന്ന് ഫിറോസ് പറയുന്നുണ്ട്. കറി തയ്യാറാക്കിയ ശേഷം കറി ഫിറോസ് വിളമ്ബുന്നതും കാണിക്കുന്നുണ്ട്.

11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. കമന്‍റ് ബോക്സില്‍ അടക്കം ഫിറോസിന് അനുകൂലമായും പ്രതികൂലമായും ഏറെ കമന്‍റുകള്‍ നിറയുന്നുണ്ട്. “ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നിട്ടു അതിന്റെ നാടുകഷ്ണം തന്നെ നാട്ടുകാരെ തീറ്റിപ്പിച്ച ഫിറോസ്” എന്നാണ് ഒരു കമന്‍റ്. എന്നാല്‍ ഇത് അറപ്പുണ്ടാക്കുന്ന കാര്യമാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.

ഫിറോസ് ഇത് കഴിക്കുന്നതായി കാണിക്കുന്നില്ലല്ലോ എന്നതാണ് ചിലരുടെ പരാതി. പക്ഷെ ഒരു നാട്ടിലെ ഭക്ഷണ രീതി പരിചയപ്പെടുത്തുകയാണ് ഫിറോസ് ചെയ്തത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മുതല, മാന്‍, ഒട്ടകം എന്നിങ്ങനെ നിരവധി വ്യത്യസ്ത പാചകങ്ങള്‍ വിദേശത്തുവച്ച്‌ ചെയ്തിട്ടുള്ള ഫിറോസിന്റെ നല്ല “വറുത്തരച്ച പാമ്ബ് കറി” എന്ന വീഡിയോയ്‌ക്കും പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്.

Related posts

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഷ്ട്രീയ ബലപരീക്ഷണം; സ്റ്റാലിനെ കണ്ട് രാഹുല്‍ ഗാന്ധി; പ്രതിപക്ഷ ഐക്യനീക്കവുമായി ഇന്ത്യാ സഖ്യം

ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ധന; കര്‍ണാടകയില്‍ സമരം അവസാനിപ്പിച്ച്‌ ആശമാര്‍

വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി