ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി വരുന്നു ; ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ച്‌ ധനമന്ത്രി; ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം; ഒന്നര മണിക്കൂറില്‍ ബജറ്റ് അവതരണം ധനമന്ത്രി പൂര്‍ത്തിയാക്കി

ഡല്‍ഹി: രാജ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു.

ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഐടി റിട്ടേണ് രണ്ട് വര്‍ഷത്തിനകം പുതുക്കി സമര്‍പ്പിക്കാം എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. അധിക നികുതി മാറ്റങ്ങളോടെ ഇനി റിട്ടേണ് സമര്‍പ്പിക്കാനാവും. നാല് മേഖലകളില്‍ ഊന്നല്‍ കൊടുക്കുന്ന പ്രഖ്യാപനങ്ങളോടെ ഒന്നര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു.

പിഎം ഗതി ശക്തിയെന്ന വമ്ബന്‍ പദ്ധതിയാണ് ഇത്തവണത്തെ ബജറ്റിലെ പ്രധാന ആകര്‍ഷണം. അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ഊന്നല്‍. 22 ലക്ഷം കോടി രൂപയുടെ വരുമാനത്തില്‍ നിന്ന് ഏഴര ലക്ഷം കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ചിരിക്കുന്നത്. 34 ശതമാനത്തിന്റെ വര്‍ധനവാണ് ഈ മേഖലയിലെ നീക്കിയിരുപ്പില്‍ ഉണ്ടായിരിക്കുന്നത്.

സഹകരണ സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയ്ക്കും. കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറയ്ക്കും. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കും. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഈടാക്കും. 2022-23 വര്‍ഷത്തില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80 ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 48,000 കോടി രൂപ അനുവദിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്തും.

2022-23 സാമ്ബത്തിക വര്‍ഷത്തില്‍ സമ്ബദ്‌വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചു. ഈ 50 വര്‍ഷത്തെ പലിശ രഹിത വായ്‌പകള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ കടമെടുക്കലുകളേക്കാള്‍ കൂടുതലാണ്. പ്രധാനമന്ത്രി ഗതി ശക്തിയുമായി ബന്ധപ്പെട്ടതും സംസ്ഥാനങ്ങളുടെ മറ്റ് ഉല്‍പ്പാദന മൂലധന നിക്ഷേപങ്ങള്‍ക്കും ഈ ഫണ്ട് ഉപയോഗിക്കാം.

Related posts

ബെംഗളൂരു നിവാസികളുടെ പോരാട്ടം ഫലം കണ്ടു; ലാല്‍ബാഗിനെ കീറിമുറിക്കില്ല, തുരങ്കപാതയില്‍ മാറ്റം ഉറപ്പായി..!

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; സെൻട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷനില്‍ നവീകരണം പൂര്‍ത്തിയായി

ഒരു ദശാബ്ദക്കാലത്തെ സേവനം: ഫ്ലിപ്കാര്‍ട്ട് സിഇഒ സ്ഥാനത്തുനിന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി പടിയിറങ്ങുന്നു