കോവിഡിനെ പ്രതിരോധിക്കാന്‍ കരിഞ്ചീരകം

കോവിഡ് 19 വൈറസിനെതിരെ ഉപയോഗിക്കാവുന്ന പുതിയ ജൈവ മരുന്നുമായാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള ഗവേഷകര്‍ എത്തിയിരിക്കുന്നത്.

സിഡ്നിയിലെ സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് നിജല്ലാ സാറ്റിവയില്‍ ശ്വാസകോശ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാന്‍ സാധിക്കുന്ന സാര്‍സ്-കോവ്-2 പ്രതിരോധിക്കാന്‍ കഴിയുന്ന ഘടകം കണ്ടത്തിയത്.

നിജല്ല സാറ്റിവയില്‍ അടങ്ങിയിരിക്കുന്ന തൈമോക്വിനോണ്‍ എന്ന ഘടകത്തിന് കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഒട്ടേറെ തവണ ലബോറട്ടറികളില്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തൈമോക്വിനോണ്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പഠനങ്ങളില്‍ എല്ലാം തെളിഞ്ഞത്, രോഗ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താന്‍ തൈമോക്വിനോണിന് സാധിക്കും എന്നാണ്.

ശരീരത്തില്‍ പഴുപ്പ് ഉണ്ടാക്കുന്ന രാസ ഘടകങ്ങളായ ഇന്റര്‍ല്യൂക്കിന്‍സിനെ തടയാന്‍ തൈമോക്വിനോണിന് കഴിയുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം