ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവര്‍ത്തന രഹിതം; സോഷ്യല്‍ മീഡിയ സ്തംഭിച്ചു

മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി.രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവർത്തനരഹിതമായത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ,ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായി. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.അതെ സമയം instagramdown,facebookdown എന്നീ ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെൻഡിങ്ങായി.

*ലോ​ഗൗട്ട് ചെയ്യാനുള്ള നിർദേശം നൽകുന്നുണ്ടെങ്കിലും പാസ്വേർഡ് നൽകി ലോ​ഗിന് ശ്രമിക്കുമ്പോൾ‌ ലോ​ഗിൻ ചെയ്യാൻ‌ കഴിയാതെ വരുന്നു. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രം​​ഗത്തെത്തിയിരിക്കുന്നത്.ഫേസ്ബുക്കിന്റെ തകരാറിന് പിന്നിലെ കാരണം വ്യക്തമല്ല. ഫേസ്ബുക്കിന് തകരാറായതോടെ എക്സിൽ‌ ട്രോൾ മഴയാണ് നിറയുന്നത്. ഫേസ്ബുക്കിന് എന്തുപറ്റിയെന്നറിയാൻ എല്ലാവരും എക്സിലേക്ക് വരുന്നതാണ് ട്രോളിനടിസ്ഥാനം

Related posts

‘അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം നിയന്ത്രിക്കണം’; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ക്ഷേമപെൻഷൻ തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി; മൃതദേഹം ചാക്കിലാക്കി ഡാമിൽ താഴ്ത്തി, 20കാരനും പിതാവും അറസ്റ്റിൽ

ബെംഗളൂരു ഡയറി സര്‍ക്കിള്‍ മുതല്‍ നാഗവാരെ വരെ കുതിക്കാം; മെട്രോ പിങ്ക് ലൈൻ ഭൂഗര്‍ഭ പാത മെയ് മാസം തുറക്കും