ചിതലിനെ നശിപ്പിക്കാന്‍ പെട്രോള്‍ ഒഴിച്ചു; വീടിന് തീപിടിച്ച്‌ അച്ഛനും മകനും ദാരുണാന്ത്യം

ചെന്നൈ : സേലം ഗംഗാവലിക്കടുത്ത് വീടിന് തീപിടിച്ച്‌ അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന്‍ പ്രതീഷ്(11) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ ചിതലിനെ നശിപ്പിക്കുന്നതിനായി പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചിരുന്നു.
ഇത് പെട്ടെന്ന് ആളിപ്പടര്‍ന്ന് ഇരുവര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ ഗംഗവല്ലി പോലീസ് കേസെടുത്തു.

Related posts

ബെംഗളൂരു വിമാനത്താവളത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ടെര്‍മിനല്‍; ഇനി യാത്ര കൂടുതല്‍ എളുപ്പം

വന്ദേഭാരത് ബെംഗളൂരിലേക്കും തിരിച്ചും ഇഴയും; വേഗത മണിക്കൂറില്‍ 54 കിമി മാത്രം..സമയക്രമം ഇങ്ങനെ

എസ്‌ഐആറിനെതിരേയുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാൻ: കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്