നഴ്സിംഗ് പഠിക്കാത്ത യുവതി ഇഞ്ചക്ഷൻ നല്‍കിയും കുഞ്ഞുങ്ങളെ പരിചരിച്ചും ആശുപത്രിയില്‍ കറങ്ങിനടന്നത് മൂന്നു മാസത്തോളം

നഴ്സ് ചമഞ്ഞ് ആശുപത്രിയില്‍ തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. കാർവാർ സ്വദേശിനി സന ഷെയ്ക്ക് എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ബെലഗാവിയിലെ ബീംസ് ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി.മൂന്നു മാസത്തോളം നഴ്സിംഗ് സ്റ്റുഡന്റ് എന്ന വ്യാജേന ഈ ആശുപത്രിയില്‍ യുവതി സേവനം ചെയ്തിരുന്നു. ഇഞ്ചക്ഷൻ നല്‍കിയും കുഞ്ഞുങ്ങളെ പരിചരിച്ചും പല വകുപ്പുകളിലും എത്തിയെങ്കിലും അധികൃതർക്ക് തട്ടിപ്പ് തിരിച്ചറിയാനായില്ല.

ഇതു മുതലെടുത്ത് സർജറി വാർഡില്‍ ഉള്‍പ്പെടെ സന ഷെയ്ക്ക് എത്തുകയും ചെയ്തു.ഇതിനിടെ കഴിഞ്ഞദിവസം സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നിയതോടെയാണ് യുവതിയുടെ തട്ടിപ്പ് ബോധ്യമാകുന്നതും യുവതി പൊലീസിന്റെ പിടിയിലാകുന്നതും. താൻ നഴ്സിംഗ് പഠിച്ചിട്ടില്ലെന്ന് സന പൊലീസിനോട് പറഞ്ഞു. ബിംസില്‍ എത്തുന്നതിനുമുമ്ബ് മറ്റൊരു ആശുപത്രിയിലും താൻ സമാനമായി ജോലി ചെയ്തിരുന്നുവെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.തട്ടിപ്പിനോട് ബീംസ് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. എന്തിനാണ് യുവതി വ്യാജ നഴ്സ് ചമഞ്ഞ് ആശുപത്രികളിലെത്തിയതെന്നാണ് ഉയരുന്ന സംശയം. എന്തായാലും സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ബെലഗാവിയിലെ കുമാരസ്വാമി ലേഔട്ടിലായിരുന്നു സന താമസിച്ചിരുന്നത്.

Related posts

വന്ദേഭാരത് ബെംഗളൂരിലേക്കും തിരിച്ചും ഇഴയും; വേഗത മണിക്കൂറില്‍ 54 കിമി മാത്രം..സമയക്രമം ഇങ്ങനെ

എസ്‌ഐആറിനെതിരേയുള്ള പ്രചാരണങ്ങള്‍ക്കു പിന്നില്‍ പാക്കിസ്ഥാൻ: കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്

ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാര്‍ത്ഥ്’ ആപ്പ്