യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച കാർ കൂട്ടിയിടിച്ചു: മൂന്നുപേർക്ക് പരിക്ക്

പ്രമുഖ യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ റൂട്ടിൽ ആലി കുളത്തിൽ വച്ചാണ് അപകടമുണ്ടായത്. ഇ ബുൾ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാർ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനത്തിൽ എബിനും ലിബിനും മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം.അതേസമയം, ശക്തമായ മഴയിൽ തെന്നിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവർ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സിയിൽ തുടരുകയാണ്.

Related posts

ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ ചൂരലും മരക്കഷ്ണവും കൊണ്ട് മര്‍ദിച്ചെന്ന് പരാതി

ബെംഗളൂരു നിവാസികളുടെ പോരാട്ടം ഫലം കണ്ടു; ലാല്‍ബാഗിനെ കീറിമുറിക്കില്ല, തുരങ്കപാതയില്‍ മാറ്റം ഉറപ്പായി..!

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; സെൻട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷനില്‍ നവീകരണം പൂര്‍ത്തിയായി