മദ്യലഹരിയില്‍ കാറോടിച്ച്‌ കയറ്റിയത് അംബേദ്കര്‍ ജയന്തി ഘോഷയാത്രയ്ക്കിടയിലേക്ക്; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം, നിരവധിപ്പേര്‍ക്ക് പരിക്ക്

ബെംഗളൂരു: അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി അപകടം. കർണാടകയിലെ ചിക്കമഗളുരുവില്‍ ആയിരുന്നു സംഭവം.അപകടത്തില്‍ ഒരാള്‍ക്ക് ജീവൻ നഷ്ടമായി. ഏഴുവയസുകാരിയാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരാമെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റവരെ ഹാസനിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിക്കമഗളുരുവിലെ അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്കാണ് കാർ ഓടിച്ചുകയറ്റിയത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നാണ് വിവരം. ഇതാണ് അപകടത്തിന് കാരണമായത്. അപകടമുണ്ടായതിന് പിന്നാലെ വാഹനം ഓടിച്ച ആളെ നാട്ടുകാർ കയ്യേറ്റം ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ കൂടെ വാഹനത്തില്‍ ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപെട്ടുവെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധിച്ചു.

Related posts

വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ ‘വില്ലന്‍’ റോള്‍ തലവേദന, എല്ലാവരെയും ‘ശരി’യാക്കാന്‍ യോഗം

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം