കാസർകോട്ടെ സ്ഥലപേരുകൾ മലയാളവല്‍ക്കരിക്കുന്നതിനെതിരെ എച്ച്‌ ഡി കുമാരസ്വാമി

ബം​ഗളൂരു: കാസര്‍കോട് കര്‍ണാടക അതിര്‍ത്തിയിലെ ചില സ്ഥലങ്ങളുടെ പേരുകള്‍ മലയാളവല്‍ക്കരിക്കാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌ ഡി കുമാരസ്വാമി രം​ഗത്ത്. കന്നഡ പേരുകള്‍ നിലനിര്‍ത്തണമെന്നാണ് കുമാരസ്വാമിയുടെ ആവശ്യം. കാസര്‍കോടിന്റെ ഭാഷാ തനിമ നിലനിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടകയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ഥലമാണ് കാസര്‍കോട്. കര്‍ണാടകയ്ക്കും കന്നഡി​ഗര്‍ക്കും കാസര്‍കോട്ടെ ജനങ്ങളുമായി സാംസ്കാരികമായ ബന്ധമുണ്ട്. ഭാഷാപരമായ ഐക്യത്തിന്റെ പ്രതീകമാണ് കാസര്‍കോട്. കന്നഡയും മലയാളവും സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം കാസര്‍കോട്ട് തുല്യമാണെങ്കിലും അവര്‍ വളരെ ഐക്യത്തോടെയാണ് കഴിയുന്നത്

ഭാഷാപ്രശ്നത്തിന്റെ പേരില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. വികാരങ്ങളെ രാഷ്ട്രീയനേട്ടത്തിനുപയോ​ഗിക്കുന്ന ഇക്കാലത്ത് ഈ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അവിടെ ജീവിക്കുന്ന കന്നഡി​ഗരുടെ പാരമ്ബര്യം കാത്തുസൂക്ഷിക്കാന്‍ കര്‍ണാടകയ്ക്കും കേരളത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ സ്ഥലങ്ങളുടെ പേരുകള്‍ മലയാളവല്‍ക്കരിക്കാനുള്ള നീക്കത്തില്‍‌ നിന്ന് പിന്മാറണമെന്ന് കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും