ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പൊലീസ് ചമഞ്ഞ് 17കാരിയെ ക്രൂരപീഡനത്തിനിരയാക്കി

ന്യൂഡല്‍ഹി: പൊലീസ് വേഷം ചമഞ്ഞ് മൂന്ന് പേർ ചേർന്ന് 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ കല്‍കാജി മന്ദിറിന് സമീപമുള്ള പാർക്കില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്.ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടി വൈകുന്നേരം ഏഴ് മണിയോടെ 17കാരനായ സുഹൃത്തിനൊപ്പം കല്‍കാജി ക്ഷേത്രത്തില്‍ പോയി മടങ്ങവേയായിരുന്നു ക്രൂരപീഡനത്തിനിരയായത്. ക്ഷേത്ര ദർശനത്തിനുശേഷം ഇരുവരും ഏഴരയോടെ ക്ഷേത്രത്തിന് സമീപമുള്ള പാർക്കിലേക്ക് പോയി.

ഈ സമയം 25നും 30നും ഇടയില്‍ പ്രായമുള്ള മൂന്ന് പ്രതികള്‍ ഇവരെ സമീപിക്കുകയും തങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞ് ഇരുവരെയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇരുവരെയും ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.വിവരമറിഞ്ഞ് 8.45ഓടെ സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം സംഭവത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ പ്രതികളിലൊരാള്‍ പിടിയിലായി. പാർക്കിലെ സിസിടിവി ക്യാമറകള്‍ അടക്കം പരിശോധിക്കുകയാണെന്നും മറ്റ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Related posts

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം

വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച ലഹരി ആലുവയിൽ പിടികൂടി, കൊച്ചിയിൽ വ്യാപക അറസ്റ്റ്

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍