തിരുവനന്തപുരത്ത് നൈറ്റ് ക്ലബുകളിൽ ഡാൻസാഫിന്റെ മിന്നൽ പരിശോധന; ഡിജെ പാർട്ടികൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജെ പാർട്ടികളില്‍ മിന്നല്‍ പരിശോധന. ഡാൻസാഫ് സംഘമാണ് പരിശോധന നടത്തുന്നത്. പ്രത്യേക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിന്റെ പരിശോധന.15 ഓളം വരുന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ഒരേ സമയം തന്നെ തിരുവനന്തപുരത്തെ വിവിധ ഇടങ്ങളിലായാണ് സംഘം എത്തിയത്. കഴക്കൂട്ടം, ഈഞ്ചക്കല്‍ എന്നിവിടങ്ങളിലെ നൈറ്റ് ക്ലബുകളിലാണ് പരിശോധന.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോ പാർട്ടികള്‍ നടക്കുന്നത്. ലൈസൻസുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധനപരിധിയില്‍ വരും. കഴിഞ്ഞ ദിവസം കൊച്ചിയിലടക്കം ഡി ജെ പാർട്ടി നടക്കുന്ന ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു.

Related posts

ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടണം, സുരക്ഷാവീഴ്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച്‌ മുഖ്യമന്ത്രി വിജയ്

നാട്ടുകാരുടെ പേടിയില്‍ മകളെ ചതിച്ചു, ഒടുവില്‍ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!

ന്യൂഡിൽസിന് എരിവ് കൂടി; മദ്യപിച് ബെംഗളൂരുവിൽ ഫാസ്റ്റ് ഫുഡ് കട ജീവനക്കാരെ ക്രൂരമായി തല്ലിച്ചതച്ചു