രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച കര്‍ണാടകയിലെ 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​

ബംഗളൂരു: രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ച കര്‍ണാടകയിലെ 66 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്​ കോവിഡ്​. കര്‍ണാടകയിലെ ധാര്‍വാഡ്​ ജില്ല അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​.എസ്​.ഡി.എം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​.കോളജി​ല്‍ നടന്ന ഒരു പരിപാടിക്ക്​ ശേഷം കോവിഡ്​ പരിശോധന നടത്തിയപ്പോഴാണ്​ കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചത്​. തുടര്‍ന്ന്​ കോളജിലെ രണ്ട്​ ഹോസ്റ്റലുകള്‍ മുന്‍കരുതലിന്‍റെ ഭാഗമായി അടച്ചതായി ജില്ലാ ആരോഗ്യ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. കോളജിലെ ക്ലാസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്​.

രോഗബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്​സിന്‍റെ രണ്ട്​ ഡോസ്​ നല്‍കിയിരുന്നു. രോഗം ബാധിച്ച കുട്ടികളെ ക്വാറന്‍റീനിലാക്കി. മറ്റ്​ കുട്ടികളെ കോവിഡ്​ പരിശോധന ഫലം വരുന്നത്​ വരെ പുറത്ത്​ പോകാന്‍ അനുവദിക്കില്ലെന്നും കോളജ്​ അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച ചിലര്‍ക്ക്​ പനിയും ചുമയുമുണ്ട്​. മറ്റുള്ളവര്‍ക്ക്​ രോഗലക്ഷണങ്ങളില്ലെന്നും കോളജ്​ അധികൃതര്‍ വ്യക്​തമാക്കി.

Related posts

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു

‘എഐ, ഡീപ് ടെക്, സെമികണ്ടക്‌ടര്‍ നിര്‍മ്മാണം എന്നിവയുടെ ആഗോള കേന്ദ്രമായി കര്‍ണാടക മാറും’; ഡികെ ശിവകുമാര്‍

2,000 സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യ സ്കൂളുകളുമായി ബന്ധിപ്പിക്കാൻ ശ്രമം; കര്‍ണാടക സര്‍ക്കാരിനെതിരെ ‌പ്രക്ഷോഭവുമായി എസ്‌എഫ്‌ഐ