കൊടക് ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്

ബംഗളൂരു: കര്‍ണാടകയില്‍ 32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 32 കുട്ടികള്‍ക്കാണ് ഒരാഴ്ച മുന്‍പ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കൊടക് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് സംഭവം. പത്തു പെണ്‍കുട്ടികള്‍ക്ക് അടക്കം ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. വിദ്യാര്‍ഥികളില്‍ പത്തുപേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ മറ്റു കുട്ടികള്‍ക്ക് രോഗത്തിന്റേതായ യാതൊരുവിധ ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. സ്‌കൂളിലെ ഒരു ജീവനക്കാരനും അസുഖം ബാധിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ഥികളും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

32 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

സ്‌കൂളില്‍ 270 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. സ്‌കൂള്‍ പരിസരം മുഴുവനും അണുവിമുക്തമാക്കി. ജില്ലാ കലക്ടര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

Related posts

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു