കോവിഡ് സ്പെഷ്യൽ ആയിട്ടും യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് ഓടുന്നില്ല; യാത്രക്കാർ ബുദ്ധിമുട്ടുന്നു

ബംഗളുരു: ബാംഗ്‌ളൂരിൽ നിന്നും മലബാർ ഭാഗത്തേക്കുള്ള യാത്രയ്ക്ക് ഒരുപാട് പേരുടെ ആശ്രയമായിരുന്നു, ബാംഗ്‌ളൂരിൽ നിന്ന് കണ്ണൂരിലേക്ക് ദിവസേന സർവീസ് നടത്തുന്ന ട്രെയിൻ ആയ യെശ്വന്തപുര – കണ്ണൂർ എക്സ്പ്രസ്സ്‌. ഈ സർവീസ് റെയിൽവേ യാത്രകാരില്ല എന്നു പറഞ്ഞു നിർത്തുകയായിരുന്നു. അതുമൂലം ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് ഉള്ള യാത്രക്കാർ, ട്രെയിൻ ഇല്ലാത്തതിനെ തുടർന്ന് ബുദ്ധിമുട്ട് നേരിടുകയാണ്.

നിലവിൽ ആകെയുള്ളത് ബാംഗ്ലൂരിൽ നിന്ന് മലബാറിലേക്ക് പോകുന്ന വെറും 15 കോച്ചുകൾ മാത്രമുള്ള ബാംഗ്ലൂർ – കണ്ണൂർ എക്സ്പ്രസാണ്. ഈ വണ്ടി ആണെങ്കിൽ തന്നെ കണ്ണൂർ കാസർകോട് ജില്ലകളിൽ കൂടെ മാത്രമാണ് കടന്നുപോകുന്നത്. ഈ ട്രെയിനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

നിലവിൽ ബാംഗ്ലൂരിൽനിന്ന് കണ്ണൂരിലേക്ക് ഡെയിലി സർവീസ് നടത്തുന്ന ട്രെയിൻ ആയ യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് പുനരാരംപിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ എന്ന് കേരളത്തിലെ പാസഞ്ചേഴ്സ് അസോസിയേഷൻ ആയാ ഓൾ കേരള റെയിൽ പാസഞ്ചേഴ്സ് വെൽഫയർ അസോസിയേഷൻ പറയുന്നു.

*ബംഗളൂരു-മംഗളൂരു പാതയില്‍ ജൂലൈ എട്ട് മുതല്‍ വിസ്താഡോം കോച്ചുകള്‍.*

കഴിഞ്ഞ ലോക്ഡൗണ് മുൻപേ കോവിഡ് സ്പെഷ്യൽ ആയി യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് സർവീസ് നടത്തിയിരുന്നു, അന്ന് ആളില്ല എന്ന് പറഞ്ഞു ക്യാൻസൽ ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ കണ്ണൂർ – ബാംഗ്ലൂർ എക്സ്പ്രസ്ന്റെ വെയ്റ്റിംഗ് ലിസ്റ്റ് കാണുമ്പോൾ ഈ ട്രെയിൻ ഇല്ലാതെ ഒരു കാരണവശാലും മലബാർ – ബാംഗ്ലൂർ യാത്ര ബുദ്ദിമുട്ട് പരിഹരിക്കാൻ പറ്റില്ലെന്ന് അസോസിയേഷൻ പറയുന്നു. അതുകൊണ്ടുതന്നെ യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് ഉടൻ തന്നെ പുനരാരംപിക്കണമെന്ന ശക്തമായ ആവശ്യമാണ് യാത്രക്കാരിൽ നിന്ന് ഉയരുന്നത്. കോഴിക്കോട് നിന്നും മലപ്പുറത്തു നിന്നും ഉള്ള ഏക ബംഗ്ലൂർ ട്രെയിൻ ആണ് ഇത്.

*ഗര്‍ഭിണികള്‍ക്കും കോവിഡ്​ വാക്​സിന്‍: ആരോഗ്യ മ​ന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്​.

കർണാടകയിൽ ലോക്ക്ഡൗൻ ഇളവുകൾ പ്രഖ്യാപിചതിനെ തുടർന്ന് കേരളത്തിൽ നിന്നും ബംഗളുരുവിൽ ജോലി ആവശ്യമായും പഠന അവശ്യങ്ങൾക്കായും നിരവധി ആളുകൾ പോകേണ്ടി വരുന്ന സാഹചര്യം നിലവിൽ ഉണ്ട് , കോഴിക്കോട് മലപ്പുറം കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്ന് അനേകം ആളുകൾ ഈ ട്രെയിനിനെ ആശ്രയിച്ച ആണ് യാത്ര ചെയ്തിരുന്നത്. അവിടുത്തെ കോവിഡ് സാഹചര്യം രൂക്ഷമായത് മൂലം നാട്ടിലേക് എത്തിച്ചേർന്ന അനേകം ആളുകൾക്ക്‌ തിരിച്ചു അവരുടെ ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ ട്രെയിൻ ഇല്ലാത്തത് കൊണ്ട് ബുദ്ധിമുട്ടുന്നു.ഇപ്പോൾ സർവിസ് നടത്തുന്നത് കണ്ണൂർ ബാംഗ്ലൂർ സിറ്റി എക്സ്പ്രസ് .മംഗലാപുരം വഴി ഉള്ളതാണ് കോഴിക്കോട് നിന്നും ആളുകൾ കണ്ണൂർ വന്നു മാറി കേറേണ്ട അവസ്ഥ വന്നിരിക്കുന്നു.തിരക്കും രൂക്ഷമായഈ സാഹചര്യത്തിൽ ബസ്സുകളിൽ അമിത തുക നൽകി യാത്ര ചെയ്യേണ്ട ഒരു സാഹചര്യം ആണുള്ളത്. മലബാറിൽ നിന്ന് ആകെ ഉള്ള ട്രെയിൻ ആണ് ഇത്, എത്രയും പെട്ടെന്ന് അധികാരികൾ ഈ ട്രെയ്നന്റെ സർവിസ് പുനർരംഭികണം എന്ന് അസോസിയേഷൻ അപേക്ഷിക്കുന്നു.

കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് 06537/06538 അതുപോലെ തന്നെ ഐശ്വന്ത്പൂർ മംഗലാപുര പ്രതിവാര തീവണ്ടിയും തുടങ്ങണം എന്ന് ആയാ ഓൾ കേരള റെയിൽ പാസഞ്ചേഴ്സ് വെൽഫയർ അസോസിയേഷൻ ( AKRPWA ) ആവശ്യപ്പെടുന്നു…

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍