ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ക്ഷേത്ര മുറ്റത്ത്‌ വിവാഹം: സംഘിപ്പിച്ചവര്‍ക്കെതിരെ മംഗളൂരു പൊലീസ് കേസെടുത്തു .

മംഗളൂരു : ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ ക്ഷേത്രപരിസരത്ത് വിവാഹചടങ്ങ് സംഘിപ്പിച്ചവര്‍ക്കെതിരെ മംഗളൂരു പൊലീസ് കേസെടുത്തു . കഴിഞ്ഞ ദിവസം ശ്രീ മംഗളദേവി ക്ഷേത്ര പരിസരത്താണ് ലോക്ക്ഡൗണ്‍ ലംഘിച്ച്‌ വിവാഹം നടന്നത്. മംഗളൂരു പൊലീസും മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ അധികൃതരും നടത്തിയ പരിശോധനക്കിടെയാണ് ലംഘനം കണ്ടെത്തിയത്.

കൊവിഡ് വ്യാപനം മൂലം മംഗളൂരുവില്‍ പൊതു സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന നിര്‍ദ്ദേശം നിലനില്‍‌ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്‍റെ ഓഡിറ്റോറിയത്തില്‍ നാല് വിവാഹ ചടങ്ങുകള്‍ ഒരു ദിവസം നടന്നത്.

ജില്ലാഭരണകൂടത്തിന്‍റെ അനുമതിയില്ലാതെ നടന്ന ചടങ്ങ് അധികൃരെത്തി തടയുകയായിരുന്നു.വിവാഹ ചടങ്ങ് നടത്തിയവര്‍ക്കെതിരെ കര്‍ണാടക പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം