കർണാടകയിൽ ഇന്ന് 4,537 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 93 : ബംഗളൂരുവിൽ മാത്രം 2,125 ,രോഗമുക്തി 1018

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,537 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 93 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു .

രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടിയത് ഒരല്പം ആശ്വാസം പകരുന്നു . ഇന്ന് മാത്രം 1018 പേരാണ് അസുഖം ഭേദമായി ആശുപത്രിവിട്ടത് അതോടെ ഇതുവരെയായി അസുഖം മാറിയവരുടെ എണ്ണം ആയി

ബംഗളുരു നഗരത്തിൽ ഇന്നും കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2,125 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് .

മന്ത്രി ഡോക്ടർ കെ സുധാകർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് കണക്കുകൾ പുറത്തുവിട്ടത് . ജില്ലാ തിരിച്ചുള്ള കണക്കുകൾ സർക്കാരിന്റെ ഔദ്യോഗിക ബുള്ളറ്റിൻ വന്ന ശേഷം പ്രസിദ്ധീകരിക്കുന്നതായിരിക്കും

കേരളത്തിൽ ഇന്ന് 593​ പേര്‍ക്ക്​ കോവിഡ്,364 പേര്‍ക്ക് സമ്പർക്കത്തിലൂടെ ​; 204 പേര്‍ക്ക്​ രോഗമുക്തി

Related posts

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു

15 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം വിലക്കി: ദിവസം 5 മണിക്കൂർ മാത്രം കോച്ചിംഗ് സെന്ററുകൾക്ക് കർണാടക സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ