വിജയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്, പ്രതിച്ഛായക്ക് കളങ്കം, എഐഎഡിഎംകെ എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത്

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നതിനിടെ, ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്‌ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്.അണ്ണാ ഡിഎംകെയില്‍ നിന്നും കൂറുമാറി ടിവികെയെ പിന്തുണച്ച എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു. വിജയിന്റെ രാഷ്ട്രീയ പ്രതിച്ഛായക്ക് ഇത് വലിയ രീതിയിലുള്ള കളങ്കമുണ്ടാക്കുമെന്നാണ് കാർത്തിയുടെ നിരീക്ഷണം. അണ്ണാ ഡിഎംകെയില്‍ നിന്നുള്ള നേതാക്കള്‍ ടിവികെ മന്ത്രിസഭയില്‍ ഇടംപിടിക്കാൻ സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ് പ്രതികരണം.വിജയ് സർക്കാരിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് കോണ്‍ഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് കാർത്തി ചിദംബരം വ്യക്തമാക്കി. അഞ്ച് വർഷം പൂർത്തിയാക്കാൻ അണ്ണാ ഡിഎംകെ വിമതരുടെ ആവശ്യമില്ലെന്നും, മാറ്റത്തിനായി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങള്‍ വിജയിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിവികെ സർക്കാർ വിശ്വാസവോട്ട് നേടിയതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തില്‍ ചേരിതിരിവ് ശക്തമാവുകയാണ്.

Related posts

ക്രിക്കറ്റ് വിട്ടാലും ഈ പ്രതിഭ മങ്ങില്ല; കൈവിട്ട ബോള്‍ മിന്നല്‍ വേഗത്തില്‍ പിടിയിലൊതുക്കി എം.എസ്. ധോണി!

ബെംഗളൂരു ഇലക്‌ട്രോണിക്‌സ് സിറ്റി ഹൈവേയിലെ ടോള്‍ നിരക്ക് കുത്തനെ കുറയും! ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കും

ഡേറ്റിംഗ് ആപ്പ് വഴി വീട്ടിലെത്തിച്ച് കത്തിമുനയിൽ 20 ലക്ഷം രൂപ കൊള്ളയടിച്ചു