വിവാഹേതര ബന്ധം ചോദ്യം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ച്‌ കോണ്‍ഗ്രസ് നേതാവ്

ബംഗളൂരു: വിവാഹേതര ബന്ധത്തെക്കുറിച്ച്‌ ചോദ്യം ചെയ്തതിന് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഇരുമ്പുവടികൊണ്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ ബംഗളൂരു നോർത്ത് ഡിസ്ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആനന്ദ് നായിഡുവിനെതിരെ കേസെടുത്തു.കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചതിനും പരിക്കേല്‍പ്പിച്ചതിനും അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.ആനന്ദ് നായിഡുവിന് തന്റെ ഭാര്യയുമായി കഴിഞ്ഞ മൂന്ന് നാല് വർഷമായി വിവാഹേതര ബന്ധമുണ്ടെന്ന് പരാതിക്കാരനായ പിതാവ് ആരോപിച്ചു. ഈ ബന്ധത്തെക്കുറിച്ച്‌ കുട്ടികള്‍ ചോദ്യം ചെയ്തപ്പോഴാണ് ഇരുമ്പുവടികൊണ്ട് ഇവരെ ക്രൂരമായി മർദ്ദിച്ചത്. കുട്ടികളുടെ കൈകാലുകളിലും ശരീരത്തിലും ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തന്റെ സമ്മതമില്ലാതെ ആനന്ദ് നായിഡുവും ഭാര്യയും ചേർന്ന് തന്റെ സ്വത്തുക്കള്‍ കൈക്കലാക്കിയതായും പരാതിക്കാരൻ ആരോപിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ട കേസ് ആയതിനാല്‍ കനത്ത ജാഗ്രതയിലാണ് അധികൃതർ.

Related posts

വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ ‘വില്ലന്‍’ റോള്‍ തലവേദന, എല്ലാവരെയും ‘ശരി’യാക്കാന്‍ യോഗം

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം