മലയാളി വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍: ഉത്തരവുമായി കോയമ്ബത്തൂര്‍ നഗരസഭ

കോയമ്ബത്തൂര്‍ : കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട് കോയമ്ബത്തൂര്‍ കോര്‍പ്പറേഷന്‍. കോവിഡ് തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കോയമ്ബത്തൂര്‍ കോര്‍പ്പറേഷന്‍ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള കോളജുകള്‍ക്ക് നോട്ടീസ് നല്‍കി.

ശരവണപ്പട്ടിയിലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കോയമ്ബത്തൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. കോവിഡ് തടയുന്നതിന് കേരളത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് കോര്‍പ്പറേഷന്റെ തീരുമാനം. രണ്ട് ഡോസ് വാക്‌സിനെടുത്ത വിദ്യാര്‍ഥികള്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും