ക്രിസ്‌മസ്‌ അവധിക്കാല സ്‌പെഷല്‍ ട്രെയിന്‍ യാത്ര

എറണാകുളം: റെയില്‍വേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും.ഇന്ത്യൻ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാർ റെയില്‍ ടൂർ ടൈംസുമായി സഹകരിച്ചാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ സന്ദർശിക്കുന്ന യാത്ര സംഘടിപ്പിക്കുന്നത്.

കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 11 ദിവസം നീളുന്ന യാത്ര ഗോവ, മുംബയ്, അജന്താഎല്ലോറ, ഹൈദരാബാദ്, പുതുച്ചേരി, വേളാങ്കണ്ണി/ നാഗുർ ദർഗ തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദർശിക്കും. സ്ലീപ്പർ ക്ലാസിന് 26,800 രൂപയും തേർഡ് എസിക്ക് 37,550 രൂപയും സെക്കൻഡ് എസിക്ക് 43,250 രൂപയും ഫസ്റ്റ് എസിക്ക് 48,850 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Related posts

തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം വാഹനവുമായി കടന്ന നാലംഗ സംഘം പിടിയില്‍

ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി; പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു