ക്രിസ്മസ് അവധി; വീണ്ടും സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച്‌ ബെംഗളൂരുവില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച്‌ ദക്ഷിണ-പശ്ചിമ റെയില്‍വേ.ഇരുവശങ്ങളിലേക്കും ഓരോ ട്രിപ്പുകളാണ് നടത്തുക.തിരുവനന്തപുരം നോർത്ത്-എസ്‌എംവിടി ബെംഗളൂരു സ്പെഷ്യല്‍ (06572): 21-ന് രാവിലെ 9.30-ന് പുറപ്പെടും. പിറ്റേന്ന് പുലർച്ചെ 3.30-ന് ബെംഗളൂരുവിലെത്തിച്ചേരും.സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല ശിവഗിരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.

Related posts

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വാസം;യെല്ലോ ലൈനില്‍ ഇനി 13 ട്രെയിനുകള്‍,തിരക്കുള്ള സമയങ്ങളില്‍ 5.5 മിനിറ്റ് ഇടവേള

ബെംഗളൂരു നിവാസികള്‍ ഇനിയും കാത്തിരിക്കണം; ഔട്ടര്‍ റിംഗ് റോഡ് വികസനം വൈകും, ചെലവ് 486 കോടിയായി!