ചോറ്റാനിക്കരയില്‍ ഭജനയ്ക്കെത്തിയ യുവതിയുടെ മരണം കൊലപാതകം; ഇരട്ടസഹോദരി അറസ്റ്റില്‍

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജനയിരിക്കാനെത്തിയ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പൊലിസ്.കണ്ണൂർ സ്വദേശിയായ സവിത കൊല്ലപ്പെട്ട കേസില്‍ ഇവരുടെ ഇരട്ടസഹോദരി സജിതയെയും വിവരം മറച്ചുവെച്ചതിന് സഹോദരൻ സുധീറിനെയും പൊലിസ് അറസ്റ്റ് ചെയ്തു.കണ്ണൂർ സ്വദേശികളായ സഹോദരങ്ങള്‍ കഴിഞ്ഞ മാസം 29നാണ് ഭജനയിരിക്കാനായി ചോറ്റാനിക്കരയിലെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലായിരുന്നു താമസം. ബുധനാഴ്ച രാത്രി സവിത കുഴഞ്ഞുവീണെന്നു പറഞ്ഞ് സജിതയും സുധീറും ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയുടെ ഭാഗമായാണ് സവിത ഭജനയിരിക്കാനെത്തിയതെന്നായിരുന്നു സജിത ആദ്യം പൊലിസിനോട് പറഞ്ഞത്. എന്നാല്‍ ഇൻക്വസ്റ്റ് നടപടികള്‍ക്കിടെ സവിതയുടെ മുഖത്ത് മർദനമേറ്റ പാടുകള്‍ കണ്ടെത്തിയതോടെ പൊലിസിന് സംശയം തോന്നി. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.മർദിച്ചും ശ്വാസംമുട്ടിച്ചുമാണ് സവിതയെ കൊലപ്പെടുത്തിയതെന്നാണ് സജിതയുടെ മൊഴി. പോസ്റ്റ്മോർട്ടം പരിശോധനയിലും മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമാണോ മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍