വീണ്ടും തിരിച്ചടി: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കില്ല

ബെംഗളൂരു: കള്ളപ്പണക്കേസില്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കില്ല. പ്രോസിക്യുട്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് കേസ് മാറ്റിവെച്ചതെന്നാണ് സൂചന. ബിനീഷ് അറസ്റ്റിലായിട്ട് 231 ദിവസം പൂര്‍ത്തിയായിട്ടും ജാമ്യം ലഭിക്കാത്തത് വലിയ തിരിച്ചടിയാണ്.

ബംഗളുരു നഗരത്തിലെ കോവിഡ്​ കേസുകള്‍ താഴേക്ക്;ലോക്ക്ഡൗൺ പിൻവലിക്കുമോ? നഗരത്തിലെ വിശദമായ കോവിഡ് ചിത്രം പരിശോധിക്കാം

ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്‍റെ അഭിഭാഷകന്‍ ഇതു സംബന്ധിച്ച വിശദീകരണം സമര്‍പ്പിച്ചതില്‍ ഇഡിയുടെ മറുപടി വാദം ഇന്ന് നടക്കാനിരിക്കെയാണ്‌ ബിനീഷിനു തിരിച്ചടിയായി കേസ് മാറ്റിവെച്ചത്.

കല്യാണത്തിന് പണം കണ്ടെത്തുന്നതിനായി ബംഗളുരുവിൽ പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂണ്‍ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ അദ്ദേഹം ഹാജരായിരുന്നില്ല.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം