മുറിവ് വെച്ചുകെട്ടാൻ വനിതാ നഴ്സുമാരെ കിട്ടിയില്ല. ശ്രീലക്ഷ്മി ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച് നാലംഗ സംഘം

ബെംഗളൂരു :പരിചരിക്കാൻ വനിതാ നഴ്സുമാരെ ലഭിച്ചില്ലെന്നാരോപിച്ച് നാലംഗ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. ബെംഗളൂരു ദാസപുരയിലെ ശ്രീലക്ഷ്മി ആശുപത്രിയിലാണ് സംഭവം.ജീവനക്കാരെ മർദിച്ചശേഷം ആശുപത്രിയിലെ ബില്ലിങ് കൗണ്ടർ ഉൾപ്പെടെ നശിപ്പിച്ച ശേഷമാണ് സംഘം കടന്നുകളഞ്ഞത്.

ഇരുചക്രവാഹനത്തിൽനിന്ന് വീണ് പരിക്കേറ്റ ഹേമന്തിന്റെയും കിരണിന്റെയും ചികിത്സയ്ക്കായി ഇവർ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ മെയിൽ നഴ്സിനെയാണ് പരിചരണത്തിന് ലഭിച്ചെന്നു പറഞ്ഞാണ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ ബൈയപ്പനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെട്ടിട നിർമാണ തൊഴിലാളികളായ ഹേമന്ത് കുമാർ, ഇയാളുടെ അനുയായികളായ കിരൺ കുമാർ, വിനോദ് ചന്ദ്രശേഖർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കേരളത്തിൽ ലോക്ഡൗണ്‍ 16 വരെ നീട്ടി

Related posts

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍

ബെംഗളൂരു ഹെബ്ബാള്‍ ഹ്രസ്വ തുരങ്ക പദ്ധതി; പൂര്‍ണമായ നിര്‍മ്മാണം തുടങ്ങും മുൻപ് തന്നെ ഗതാഗത കുരുക്ക്