അഭ്യാസ പ്രകടനം:51 ബൈക്കുകൾ പിടിച്ചെടുത്തു

ബെംഗളൂരു :നടുറോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയതിന് 51 ബൈക്കുകൾ പിടിച്ചെടുത്തു. തുമക്കൂരു റോഡ്,കോലാർ ദേശീയപാതകളിൽ നടത്തിയ പരിശോധനയിലാണ് ബൈക്കുകൾ പിടിച്ചെടുത്തത്.

നെലമംഗല പൊലീസ് 31 വാഹനങ്ങൾ പിടിച്ചെടുത്തു. 8 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടർ വാഹനവകുപ്പി നോട് ശുപാർശ ചെയ്തു.

സാമ്പത്തിക തട്ടിപ്പ്: സംവിധായകൻ അരവിന്ദ് കൗശിക് അറസ്റ്റിൽ

ബെംഗളൂരു നിർമാതാവിൽ നി ന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത് എന്ന പരാതിയിൽ കന്നഡ ചലച്ചിത്ര സംവിധായകൻ അരവിന്ദ് കൗശിക് അറസ്റ്റിൽ. സീരിയൽ സംവിധാനം ചെയ്യുന്നതിനും സംപ്രേഷണത്തിനുമായാണ് നിർമാതാവ്എസ്.രോഹിത്തിൽ നിന്ന് പണം വാങ്ങിയത്. ഇയാൾ കാറും ഭാര്യയുടെ ആഭരണങ്ങളും വിറ്റാണ് പണം നൽകിയത്. സീരിയൽ വി ജയകരമായെങ്കിലും പണം നൽ കാതെ കൗശിക് വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.

Related posts

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ഭാരം പുരുഷ യാത്രികരുടെ ചുമലില്‍; കര്‍ണാടകയിലെ ബസ് നിരക്ക് കൂട്ടിയത് 35 ശതമാനം

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കോടിക്കുന്നത് വഞ്ചനാക്കുറ്റമല്ല, പിഴയീടാക്കാം; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍, കൊലപാതക സമയത്ത് ഉമര്‍ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു