പുതുവർഷത്തിൽ വൈദ്യുതി നിരക്ക് കുറച്ച് ബെസ്കോം

ബെംഗളൂരു: പുതുവർഷത്തിൽ വൈദ്യുതി നിരക്ക് യുണിറ്റിന് 36 പൈസ കുറച്ച് ബെസ്‌കോ. ജനുവരി 1 മുതൽ മാർച്ച് 21 വരെയുള്ള ബില്ലിൽ
കുറഞ്ഞ നിറക്കാണ് ഈടാക്കുക. കൽക്കരി വില ഉയർന്നതോടെ കഴിഞ്ഞ ഒക്ടോബറിലാണ് വൈദ്യുതി നിരക്ക് യൂണിറ്റിന് 43 പൈസ ഉയർത്തിയത്.

ബെസ്കോമിന് പുറമെ മംഗളുരു ഇലെക്ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ വൈദ്യുതി നിരക്ക് യൂണിറ്റിന് 39 പൈസ കുറച്ചു. കർണാടക എലെക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശപ്രകാരണമാണ് നിരക്ക് കുറച്ചത്.

ന്യൂ ഇയര്‍ പൊടി പൊടിക്കാന്‍ എംഡിഎംഎയും ചരസും; 6 കോടിയുടെ ലഹരി വേട്ട, 8 പേര്‍ അറസ്റ്റില്‍

ബംഗളൂരു: പുതുവത്സര ആഘോഷത്തിനായി ബംഗളൂരുവില്‍ എത്തിച്ച കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്നുകള്‍ പിടികൂടി.

ആറ് കോടിയോളം വരുന്ന ലഹരി മരുന്നുകള്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടികൂടിയത്. സംഭവത്തില്‍ രണ്ട് വിദേശികള്‍ അടക്കം എട്ട് പേരെ പിടികൂടി. രണ്ടരക്കിലോ എം ഡി എം എ, മയക്കുമരുന്ന് ഗിളികകള്‍, നാല് കിലോ ഗ്രാം ഹാഷിഷ് ഓയില്‍, 440 ഗ്രാം ചരസ്, ഏഴ് രിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

മൂന്ന് സ്ഥലത്ത് നടത്തിയ റെയില്‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്ന് പിടികൂടിയത്. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ ലഹരി വില്‍പന. ഇപ്പോള്‍ പിടിച്ചെടുത്ത ഈ ലഹരി മരുന്നിന് 6.3 കോടിയോളം രൂപ വിലവരുമെന്നാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.

നൈജീരിയന്‍ സ്വദേശികളാണ് അറസ്റ്റിലായ വിദേശികള്‍. അന്താരാഷ്ട്ര മയക്കമരുന്ന് സംഘത്തില്‍പ്പെട്ട അഗ്ബു ചികെ ആന്റണി, ഐവറി കോസ്റ്റയില്‍ നിന്നുള്ള കാവോ എസെ എന്നിവരാണ് അറസ്റ്റിലായ വിദേശികള്‍. ലഹരി മരുന്നുമായി ബന്ധപ്പെട്ട് നൈജീരിയന്‍ സ്വദേശികളെ ഇതിന് മുമ്ബും അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, അതിമാരക സിന്തറ്റിക് മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന നൈജീരിയന്‍ സ്വദേശിയെ തൃശൂര്‍ സിറ്റി പോലീസ് ലഹരി വിരുദ്ധ വിഭാഗം കഴിഞ്ഞ മാസം ദില്ലിയില്‍ വച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് ചില്ലറവില്‍പ്പനക്കാര്‍ക്കിടയില്‍ കെന്‍ എന്നു വിളിപ്പേരുള്ള നൈജീരിയന്‍ പൌരന്‍ എബൂക്ക വിക്ടര്‍ അനയോ (27) എന്നയാളെയാണ് അതിസാഹസികമായി ന്യൂഡല്‍ഹിയിലെ നൈജീരിയന്‍ കോളനിയില്‍ നിന്നും തൃശൂര്‍ സിറ്റി പോലീസ് പിടികൂടിയത്.

കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവര്‍ത്തിച്ചിരുന്നത്. 2022 മെയ് മാസം 13 ന് മണ്ണുത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദ്ദീന്‍ എന്നയാളില്‍ നിന്നും 196 ഗ്രാം എം ഡി എം എ പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ഇവര്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന്‍ സ്വദേശി ഹസന്‍ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ബാംഗ്ലൂരില്‍ നിന്നും 300 ഗ്രാം എം ഡി എം എ സഹിതം പിടികൂടിയിരുന്നു.

അന്ന് അറസ്റ്റിലായ സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് കടത്തുന്ന നൈജീരിയന്‍ പൗരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി എം ഡി എം എ കടത്തുന്നതിനുപിന്നില്‍ ഇയാളാണെന്നും അറിയാന്‍ കഴിഞ്ഞിരുന്നു. ഏറെനാളത്തെ നിരന്തര നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Related posts

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും

ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്നു: കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ അച്ഛൻ, കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി