തണുത്തുറഞ്ഞു ബെംഗളൂരു ;ശൈത്യകാലം വരുന്നു

ബെംഗളൂരു: മാസങ്ങൾ നീണ്ട മഴയ്ക്ക് ശേഷം ബംഗളുരുവിൽ താപനില താഴുന്നു. ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസിൽ നിന്നു 24-25 ഡിഗ്രിയായി. ശൈത്യകാലത്തി ന്റെ തുടക്കമാണ് ഇതെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പക്ഷേ, മഴ തുടർന്നാൽ ശൈത്യകാലം ഇനിയും വൈകിയേക്കും. സാധാരണ ഒക്ടോബർ അവസാന വാരത്തോടെ ബെംഗളൂരുവിൽ തണുപ്പുകാലം എത്താറുണ്ട്.

വെള്ളിയാഴ്ച വരെ മഴ തുടരും

മൂടൽമഞ്ഞു കാരണം വി മാന സർവീസുകൾ തടസ്സപ്പെടുന്നതും പതിവായിരുന്നു. കഴിഞ്ഞ 3-4 ദിവസമായി ബെംഗളുരുവിൽ രാവിലെ മഞ്ഞ് വീഴ്ച ഉണ്ടായെങ്കിലും വിമാന സർവീസുകളെ ബാധിച്ചിട്ടില്ല.കർണാടകയിൽ വെള്ളിയാ വരെ മഴ തുടരുമെന്നു കാ ലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരുവിൽ സെപ്റ്റംബർ മുതൽ ഈ മാസം 8 വരെ 440 മില്ലിമീറ്റർ മഴയാണു ലഭിച്ചത്.

Related posts

കോവളം സ്പാ പീഡനക്കേസ് : 16കാരിയെ സ്പാ നടത്തിപ്പുകാരനും പീഡിപ്പിച്ചു, നിര്‍ണായക മൊഴി പുറത്ത്

ജയിലുകളിലെ സുരക്ഷ യുദ്ധകാലാടിസ്ഥാനത്തില്‍ കൂട്ടണം, സുരക്ഷാവീഴ്ചയില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച്‌ മുഖ്യമന്ത്രി വിജയ്

നാട്ടുകാരുടെ പേടിയില്‍ മകളെ ചതിച്ചു, ഒടുവില്‍ കിട്ടിയത് പണി! നേഹയുടെ ഗെയിം ഗ്രാഫ് മാറിയത് ഇങ്ങനെ!