നിയമലംഘനത്തിന് പിഴ അടയ്ക്കാനായി ചെല്ലാനില്‍ QR കോഡുമായി ബെംഗളൂരു പോലീസ്


ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ പിഴയടയ്ക്കാനുള്ള ലിങ്കും നിയമലംഘനത്തിൻ്റെ ഫോട്ടോയും മൊബൈലില്‍ കാണാം. ക്യു.ആര്‍. കോഡുകൂടി ഗതാഗതനിയമലംഘനത്തിന് വീട്ടിലെത്തുന്ന നോട്ടീസില്‍ ഉള്‍പ്പെടുത്തി ‘ഹൈടെക്’ ആയി മാറിയിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്.

നിയമലംഘകര്‍ക്ക് ഇത്തരം നോട്ടീസുകള്‍ അയച്ചുതുടങ്ങിയതായാണ് വിവരം.
പിഴയടയ്ക്കുന്നത് ലളിതമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ക്യു.ആര്‍. കോഡുള്ള നോട്ടീസുകള്‍ തയ്യാറാക്കുന്നത് ബെംഗളൂരു ട്രാഫിക് പോലീസ് എന്‍ഫോഴ്സ്മെൻറ് ഓട്ടോമേഷന്‍ സെൻററാണ്.

Related posts

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല

15 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി; ബാക്കി 485 രൂപ നൽകിയില്ല, 14 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടക ആർടിസിക്ക് തിരിച്ചടി നൽകി യാത്രക്കാരൻ