എഴ് ക്വിന്‍റല്‍ പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു, ഡ്രൈവറെ മര്‍ദിച്ചു; പ്രദേശത്ത് സുരക്ഷ ശക്തമാക്കി ബംഗളുരു പൊലീസ്

കർണാടകയിലെ ബെലഗാവില്‍ പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു. കത്തിച്ചത് എഴ് ക്വിന്റല്‍ ബീഫുമായി പോയ ലോറി.അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കള്‍ ലോറി കത്തിച്ചത്. ലോറി കത്തിച്ചത് കൂടാതെ ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. റായ്ബാഗില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ലോറിയാണ് സംഘം കത്തിച്ചതെന്നാണ് വിവരം.

സംഭവം നടന്ന അയിനാപൂർ ഗ്രാമത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് രണ്ട് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. അനധികൃതമായി പോത്തിറച്ചി കടത്തിയതിനും പൊലീസ് കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോറി കത്തിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഞ്ച് യുവാക്കള്‍ നിലവില്‍ കസ്റ്റഡിയിലാണ്.

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല