മാരുതി സേവാ നഗറിലെ പുതിയ ഫ്ലൈ ഓവറിന് തറക്കല്ലിട്ട് മുഖ്യമന്ത്രി ഡികെ ശിവകുമാർ. വടക്കൻ മേഖലകളായ ബാണസവാടി, കല്യാണ്‍ നഗർ എന്നിവിടങ്ങളേയും ഇന്ദിരാനഗർ, ശിവാജിനഗർ എന്നിവ ഉള്‍പ്പെടുന്ന സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് പ്രദേശത്തേയും ബന്ധിപ്പിക്കുന്നതാണ് ഫ്ലൈ ഓവർ.436.45 കോടി ചെലവിലാണ് പദ്ധതിയൊരുക്കുന്നത്.പദ്ധതിയുടെ ഭാഗമായി ബൈപ്പനഹള്ളി റെയില്‍വെ ക്രോസിംഗിന് സമീപം നാല് വരി മേല്‍പ്പാലവും പണിയും. ഇത് യാഥാർത്ഥ്യമാകുന്നതോടെ സർ എം വിശ്വേശ്വരയ്യ റെയില്‍വേ ടെർമിനലിലേക്ക് യാത്രക്കാർക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാൻ സാധിക്കും.
പുതിയ ഫ്ലൈഓവർ സർവാഗ്നനഗർ നിയമസഭ മണ്ഡലത്തിലെ രണ്ടാമത്തെ വലിയ എലവേറ്റഡ് റോട്ടറി പ്രൊജക്ടാണ്. ജംഗ്ഷന് മുകളില്‍ റൗണ്ട് എബൗട്ട് ഉള്‍പ്പെടുന്ന സമാനമായ ഒരു മേല്‍പ്പാലം മേക്രി സർക്കിളിലും ഒരുങ്ങുന്നുണ്ട്. ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്കാണ് (ബിഡിഎ) നിർമ്മാണ ചുമതല. മേല്‍പ്പാലത്തിൻ്റെ പണി പൂർത്തിയാകുന്നതോടെ ബെള്ളാരി റോഡിലെ ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ ആശ്വാസം കാണാനാകും.മാരുതി സേവാ നഗർ ഫ്ലൈഓവറിന് ബാണസവാടി റോഡ്, കമ്മനഹള്ളി റോഡ്, മാരുതി സേവാ നഗർ റോഡ്, ഇന്ദിരാനഗറിനെയും ബയ്യപ്പനഹള്ളി ടെർമിനലിനെയും ബന്ധിപ്പിക്കുന്ന ഓള്‍ഡ് മദ്രാസ് റോഡ് എന്നിവിടങ്ങളിലേക്ക് പ്രത്യേകം എൻട്രി, എക്സിറ്റ് റാമ്പുകള്‍ ഉണ്ടാകും. എലവേറ്റഡ് റൌണ്ട് എബൌട്ട് ഉള്ളതിനാല്‍ നാല് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ക്കും ജങ്ഷനില്‍ കുടുങ്ങിക്കിടക്കാതെ വളരെ എളുപ്പത്തില്‍ കടന്ന് പോകാൻ സാധിക്കും.ഒരു വർഷത്തിനുള്ളില്‍ ഫ്ലൈ ഓവർ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് മന്ത്രി കെജി ജോർജ് പറഞ്ഞു. ‘ഫ്ലൈ ഓവർ യാഥാർത്ഥ്യമായാല്‍ സർവാഗ്നനഗറിന് മാത്രമല്ല ഗുണം ചെയ്യുക.
എയർപോർട്ട് ഇടനാഴിയിലേക്കും ബയ്യപ്പനഹള്ളി റെയില്‍വെ ടെർമിനല്‍ അടക്കമുള്ള പ്രധാന റോഡുകളിലേക്കും യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഫ്ലൈ ഓവർ അനുഗ്രഹമാകും’,മന്ത്രി പറഞ്ഞു. അതേസമയം റോട്ടറി ഫ്ലൈഓവർ ബെംഗളൂരിന് ഒരു കിരീടമായിരിക്കുമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു. മൂന്ന് നിയമസഭ മണ്ഡലങ്ങള്‍ക്ക് പദ്ധതി ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഹെബ്ബാള്‍ ഫ്ലൈഓവറിന്റെ മാതൃകയില്‍ ഹെന്നൂർ റോഡില്‍ നിന്നും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒരു പുതിയ ഫ്ലൈഓവർ നിർമ്മിക്കുന്നതിനുള്ള സാധ്യതകള്‍ സർക്കാർ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫൈ ഓവർ വന്നാല്‍ വടക്കൻ ബെംഗളൂരിലെ ഗതാഗതക്കുരുക്ക് ഒരുപരിധി വരെ കുറക്കാൻ സാധിക്കും. ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനുള്ള സാങ്കേതികമായ സാധ്യതകള്‍ പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.അല്ലെങ്കില്‍ ബദല്‍ സാധ്യതകള്‍ തേടും. ഹെന്നൂർ റോഡില്‍ 20 കിമി ദൂരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്’,മുഖ്യമന്ത്രി വ്യക്തമാക്കി.