കൈക്കൂലി വാങ്ങിയ ബെസ്കോം ഉദ്യോഗസ്ഥൻ പിടിയില്‍

ബംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ ബെസ്കോം ജൂനിയർ എൻജിനീയർ ലോകായുക്ത പിടിയില്‍. ബാനസ്‍വാടി യൂനിറ്റില്‍ ജോലി ചെയ്തിരുന്ന നാഗരാജ് നരസിംഹയാണ് പിടിയിലായത്.

പുതിയ കണക്ഷൻ അനുവദിക്കാൻ നഗരത്തിലെ കരാറുകാരനില്‍നിന്ന് നാലര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.

കരാറുകാരൻ ലോകായുക്ത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ലോകായുക്ത ഉദ്യോഗസ്ഥർ നരസിംഹയെ കൈയോടെ പിടികൂടാൻ കെണിയൊരുക്കുകയായിരുന്നു. നരസിംഹക്കെതിരെ മുമ്ബും നിരവധി അഴിമതി ആരോപണങ്ങള്‍ ഉയർന്നിരുന്നു.

Related posts

ബെംഗളൂരുവില്‍ മെഗാ റെയില്‍വേ ടെര്‍മിനല്‍ വേണമെന്ന ആവശ്യം ശക്തം; കെആര്‍ പുരത്തിനായി മുറവിളി

ബെംഗളൂരു കൊണനകുണ്ടെ ക്രോസിലെ ഗതാഗതക്കുരുക്ക് അഴിക്കും; പുതിയ ഫ്ലൈ ഓവര്‍ വരുന്നു

തല മുഴുവൻ കവര്‍ ചെയ്യാത്ത ഹെല്‍മറ്റുകള്‍ നിരോധിക്കും, നടപ്പാതയിലൂടെ ഇരുചക്രവാഹനം ഓടിച്ചാല്‍ 10,000 രൂപ പിഴ; ഗതാഗത നിയമങ്ങള്‍ കടുപ്പിക്കാൻ കര്‍ണാടക