നവജാത ശിശുവിനെ വിറ്റ കേസ്; കുട്ടിയുടെ അമ്മയും ആശ വര്‍ക്കറും അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

ബംഗളൂരു: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ കേസില്‍ കുട്ടിയുടെ അമ്മയും ആശ വര്‍ക്കറും അടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹാസൻ സകലേഷ്പൂരിലെ ബ്യാകരവള്ളി വില്ലേജിലാണ് സംഭവം. കുഞ്ഞിന്‍റെ അമ്മ ഹരഗവള്ളി വില്ലേജ് സ്വദേശിനി ഗിരിജ, ആശ വര്‍ക്കറും ഹിരിയുര്‍ കൂടിഗെ സ്വദേശിനിയുമായ സുമിത്ര, കുഞ്ഞിനെ വാങ്ങിച്ച ചിക്കമഗളൂരു സ്വദേശിനി ഉഷ, കാപ്പിത്തോട്ട ഉടമ ഹൊസള്ളി സ്വദേശി സുബ്രഹ്മണി, ഇയാളുടെ എസ്റ്റേറ്റിലെ ജീവനക്കാരനായ ശ്രീകാന്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റെന്ന് ജില്ല ബാലക്ഷേമ സമിതി അംഗം കന്തരാജിന്‍റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെയും അമ്മയെയും ഹാസനിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Related posts

ട്രെയിൻ യാത്രക്കാര്‍ അറിയാൻ; രാത്രി 11നും പുലര്‍ച്ചെ 5നും ഇടയില്‍ ഇനി ഫോണ്‍ ചാര്‍ജ് ചെയ്യാനാവില്ല, കാരണം?

‘ഡികെ, ഇറ്റ്‌സ് ഡണ്‍, ബ്രോ’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് നാല് എംഎല്‍സി സീറ്റുകളും തോറ്റതോടെ പരിഹാസവുമായി ബിജെപി

ഇസ്രയേലില്‍ 77.7 ശതമാനം പോളിങ്; ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോള്‍