ബെംഗളൂരു ഇസ്ലാഹി സെന്റർ ഇഫ്താർസംഗമം

ബെംഗളൂരു : ബെംഗളൂരു ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഇഫ്താർസംഗമം ഞായറാഴ്ച ശിവജി നഗറിലെ ഷംസ് കൺവെൻഷൻ സെന്ററിൽ നടക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് വനിതാസമ്മേളനത്തോടെ തുടങ്ങും. നോമ്പ് ‘തുറയും പ്രമുഖ പണ്ഡിതന്മാർ പങ്കെടുക്കുന്ന വിജ്ഞാനസദസ്സുമുണ്ടാകും. ഫോൺ: 9900001339.

‘അയോഗ്യനാക്കപ്പെട്ട എംപി’; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി ട്വിറ്റര്‍ ബയോയില്‍ അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റി. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ലോക്‌സഭ എംപി എന്ന ബയോ, അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയത്. ഈ വിധിക്കെതിരെ മേല്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിയമനടപടിക്കൊപ്പം രാഷ്ട്രീയമായ പ്രതിഷേധത്തിനും കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നുവരുകയാണ്. ഡല്‍ഹി രാജ്ഘട്ടില്‍ ഞായറാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സത്യഗ്രഹസമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് രാജ്ഘട്ടില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Related posts

‘നേഹയ്ക്കുള്ള പിന്തുണ വ്യക്തിപരം’; ആരാധകര്‍ക്കിടയിലെ വിവാദത്തില്‍ താഷിയുടെ വിശദീകരണം

ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് യുവതി മരിച്ചു; അഭിഭാഷകനായ സഹോദരൻ അറസ്റ്റിൽ

ശാപമോഷം കാത്ത് ബെംഗളൂരു ഈജിപുര ഫ്ലൈഓവര്‍; 158 കോടി ചിലവ്, തുടങ്ങിയിട്ട് 9 വര്‍ഷം, 2027ലും തുറക്കില്ലേ?