നമ്മ മെട്രോ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായ ഹെബ്ബാള്‍-സർജാപൂർ മെട്രോ ഇടനാഴി (റെഡ് ലൈൻ) ഇനിയും വൈകിയേക്കും. പദ്ധതിയുടെ പൂർത്തീകരണ കാലാവധി 2031ല്‍ നിന്നും 2033 ലേക്ക് നീട്ടി.കർണാടക പദ്ധി അംഗീകരിച്ച് 22 മാസം പൂർത്തിയാക്കിയിട്ടും 37.8 കിമി നീളുന്ന പാതയ്ക്കായി കേന്ദ്രസർക്കാരില്‍ നിന്നും ഇതുവരേയും അംഗീകാരം ലഭിച്ചിട്ടില്ല.തെക്കുകിഴക്കൻ ബെംഗളൂരുവിൻ്റെ ഭാഗമായ സർജാപൂരിനെ വടക്കൻ ഭാഗത്തുള്ള ഹെബ്ബാളുമായി ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പാത. നഗരത്തിലെ പ്രധാന പാർപ്പിട-വാണിജ്യ മേഖലകളായ കൊറമംഗല, സെൻട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെയാണ് പാത കടന്ന് പോകുക.മൂന്നാം ഘട്ടമായ റെഡ് ലൈൻ പദ്ധതിക്ക് 2024 ഡിസംബറിലാണ് കർണാടക കാബിനറ്റ് അംഗീകാരം നല്‍കിയത്. 28,405 കോടിയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ ജൂണില്‍ കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയം പദ്ധതിക്കെതിരെ എതിർപ്പുയത്തി. ഉയർന്ന പദ്ധതി ചെലവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.തുടർന്ന് പദ്ധതിയുടെ ചെലവ് സംബന്ധിച്ച് മന്ത്രാലയം ഒരു സ്വതന്ത്ര വിലയിരുത്തല്‍ നടത്തി. ഇതിന് പിന്നാലെ ബിഎംആർസിഎല്ലും കർണാടക സർക്കാരും പദ്ധതി ചെലവ് പുനഃർനിശ്ചയിച്ച് 25,999 കോടിയാക്കി. പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്രത്തിൻ്റെ പരിഗണനയ്ക്കായി സമർപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതിനോട് ഇതുവരേയും കേന്ദ്രസർക്കാർ അനുകൂല നിലപാട് കൈക്കൊണ്ടിട്ടില്ല.അതേസമയം പദ്ധതി എത്രയും പെട്ടെന്ന് അംഗീകരിക്കാൻ ആവശ്യപ്പെട്ട് ഉടൻ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന് മന്ത്രി കൃഷ്ണ ഭൈരെ ഗൌഡ പറഞ്ഞു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെൻ്റർ നടപടികളിലേക്കും നിർമ്മാണത്തിലേക്കും കടക്കുമെന്നും സർക്കാർ അറിയിച്ചു.
2027 ഓടെ എങ്കിലും ടെൻ്റർ നടപടികള്‍ നടത്തി നിർമ്മാണം ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.പാതയിലെ പ്രധാന വെല്ലുവിളി തുരങ്കപാതയാണ്. 37.8 കിമി പാതയില്‍ 14.28 കിമിയും തുരങ്കപാതയത്. ഇതിന് മാത്രം കിലോ മീറ്ററിന് 695 കോടി വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കിലോ മീറ്റർ കണക്കാക്കി മാത്രം മെട്രോ നിർമ്മാണ ചെലവ് നിശ്ചയിക്കാൻ സാധിക്കില്ലെന്ന് കർണാടക സർക്കാർ പറഞ്ഞു. തുരങ്കപാത നിർമ്മാണം, ഭൂമി ഏറ്റെടുക്കല്‍, ഭൌമസാഹചര്യങ്ങള്, എലവേറ്റഡ് ട്രാക്കുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ആകെ ചെലവിനെ സ്വാധീനിക്കും’, സർക്കാർ പറയുന്നു.
കേന്ദ്രം സഹായിച്ചേ തീരുകേന്ദ്രാനുമതി വൈകുന്നത് പദ്ധതിയുടെ ചെലവ് ഇനിയും ഉയരാൻ കാരണമാകുമെന്നാണ് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നത്. മുൻ പദ്ധതികളുടെ 83.38 ശതമാനം ചെലവും സംസ്ഥാന സർക്കാരാണ് വഹിച്ചത്.കേന്ദ്രസർക്കാർ നല്‍കിയത് 16.2 ശതാനം മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഇനിയും വൈകുന്നത് സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് വലിയ ബാധ്യതയായി മാറുമെന്നാണ് സർക്കാർ പറയുന്നത്.എത്രയും പെട്ടെന്ന് പദ്ധതിക്ക് അനുമതി നല്‍കാനും ധനസഹായം ഉറപ്പാക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.