നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരുഷന്മാര്‍ക്ക് നിയമനമില്ല; ബെംഗളൂരു സിഇഒയുടെ തീരുമാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിവാദം

ബെംഗളൂരുവിലെ ഒരു കമ്പനിയുടെ നിയമനനയം സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള പുരുഷ ഉദ്യോഗാർഥികളെ ഇനി കമ്പനിയില്‍ നിയമിക്കില്ലെന്ന് ബെംഗളൂരു ആസ്ഥാനമായ എ1 സ്പോർട്സ് വേള്‍ഡിന്റെ സ്ഥാപകൻ കാർത്തിക് എസ്‌ജി പ്രഖ്യാപിച്ചതാണ് വിവാദമായത്.ദീർഘമായ ചർച്ചകള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും ശേഷമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി.മുൻ ജീവനക്കാരന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകള്‍.

വനിതാ സഹപ്രവർത്തകരോട് ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതികള്‍ ആവർത്തിച്ചതിനെ തുടർന്ന് ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതായും ഇതിന് പിന്നാലെയാണ് പുതിയ നിയമനനയം കൊണ്ടുവന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. എന്നാല്‍ ഒരു വ്യക്തിയുടെ പെരുമാറ്റത്തിന്റെ പേരില്‍ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഴുവൻ പുരുഷ ഉദ്യോഗാർഥികളെയും ഒഴിവാക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നത്.വിമർശനങ്ങള്‍ ശക്തമായതോടെ കാർത്തിക് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയതായും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം തങ്ങളുടേതാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതേസമയം, ഉദ്യോഗാർഥികളെ അവരുടെ സംസ്ഥാനത്തിന്റെ പേരില്‍ വിലയിരുത്തുന്നതിനെതിരെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചത്. സംഭവത്തില്‍ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങള്‍ എത്തിയതോടെ സിഇഒയുടെ നിയമനനയം വീണ്ടും വലിയ ഓണ്‍ലൈൻ ചർച്ചയായി മാറിയിരിക്കുകയാണ്.

Related posts

20 മണിക്കൂര്‍ ജോലി, പട്ടിണിക്കിട്ടു, ശരീരമാസകലം പൊള്ളിച്ചു; 16-കാരിക്ക് വീട്ടുജോലിക്കിടെ ക്രൂരപീഡനം

വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് ലഹരിക്കടത്ത്; ടൂറിസ്റ്റ് ബസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച ലഹരി ആലുവയിൽ പിടികൂടി, കൊച്ചിയിൽ വ്യാപക അറസ്റ്റ്

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍