ബെല്ലാരി റോഡില്‍ ഇന്ന് മുതല്‍ 18 മാസത്തേക്ക് ഗതാഗത നിയന്ത്രണവുമായി ട്രാഫിക് പോലീസ്. നാലു വരി എലവേറ്റഡ് കോറിഡോർ നിർമ്മാണത്തെ തുടർന്നാണ് നടപടി.നിയന്ത്രണം ബെംഗളൂർ എയർപോർട്ടിലേക്കുള്ള യാത്രയെ ബാധിച്ചേക്കും. ഇവിടെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി വലിയ-ഇടത്തരം ചരക്ക് വാഹനങ്ങള്‍, കെഎസ്ആർടിസി ബസുകള്‍, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ബെല്ലാരി റോഡിലുള്ള അഗ്രികള്‍ച്ചറല്‍ സയൻസസ് യൂനിവേഴ്സിറ്റി സ്റ്റാഫ് ക്വാട്ടേഴ്സ് മുതല്‍ മേഖ്രി സർക്കിളിലെ എലിവേറ്റഡ് റൗണ്ട് എബൗട്ട് വരെ നീളുന്ന 1.6 കിമി നീളത്തിലാണ് ഫ്ലൈ ഓഫർ നിർമ്മിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറോ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
420 കോടിയാണ് പദ്ധതി ചെയലവ്. 18 മാസത്തേക്കാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ നഗരപരിധിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങള്‍ വൈകാറുണ്ട്. അതുകൊണ്ട് തന്നെ 18 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമോയെന്നതാണ് വലിയ ചോദ്യം.അതേസമയം സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി ഇവിടങ്ങളില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.ഹെബ്ബാള്‍ വഴി കെംപെഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങള്‍ ഓള്‍ഡ് ഓള്‍ഡ് ഹൈ ഗ്രൗണ്ട്സ് ജങ്ഷൻ – കല്‍പ്പന ജങ്ഷൻ – ഓള്‍ഡ് ഉദയ ടിവി ജങ്ഷൻ – കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷൻ – ടാനറി റോഡ് – നാഗവാര റോഡ് വഴിയാണ് എയർപോർട്ടിലേക്ക് പോകേണ്ടത്.യശ്വന്ത്പൂരില്‍ നിന്നും വരുന്നവർ മട്ടിക്കേരെ റോഡ് വഴി ബെല്‍ സർക്കിളില്‍ നിന്നും വലത്തേക്ക് തിരിയണം. റിംഗ് റോഡിലൂടെ നേരെ എയർപോർട്ടിലേക്ക് പോകാം.എയർപോർട്ടില്‍ നിന്നും ഹെബ്ബാളില്‍ നിന്നും ബെംഗളൂരി സിറ്റിയിലേക്ക് പോകേണ്ടത് ഇങ്ങനെഒന്ന് സെൻട്രല്‍ സിറ്റി വഴി.
ഹെബ്ബാളില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് നാഗവാര ജങ്ഷനിലേക്ക് കയറണം. അതിനുശേഷം വലത്തേക്ക് തിരിഞ്ഞ് ബാംബൂ ബസാർ, ക്വീൻസ് റോഡ് വഴി സിറ്റിയിലേക്ക് പോകാം.ഗൊരഗുണ്ടപാളയവഴി- ഹെബ്ബാളില്‍ നിന്ന് വലത്തേക്ക് തിരിയണം, അതിനുശേഷം ഹെബ്ബാള്‍ റിംഗ് റോഡ്- കുവെംപു സർക്കിള്‍ – ഗോരഗുണ്ടെപാളയ ജങ്ഷൻ പോയി പിന്നീട് ഇടത്തോട്ടെടുത്ത് ഡോ. രാജ്കുമാർ റോഡ് വഴി നഗരത്തിലേക്ക് കയറാം.യശ്വന്ത്പൂരില്‍ നിന്നും സെൻട്രല്‍ സിറ്റിയിലേക്ക് പോകുന്നവർ ബെല്‍ ജങ്ഷനിലൂടെ തുടർന്ന് മരാമ്മ സർക്കിളില്‍ നിന്നും വലത്തേക്ക് തിരിയണം. അതിനുശേഷം മർഗോസ റോഡിലൂടെ പോകാംസർവ്വീസ് റോഡിലൂടെയുള്ള യാത്ര-ഹെബ്ബാള്‍ ഫ്ലൈ ഓവർ ഇറങ്ങിയതിന് ശേഷം ബാപ്റ്റിസ്റ്റിക് ഹോസ്പിറ്റലിന് മുന്നില്‍ നിന്ന് സർവ്വീസ് റോഡിലേക്ക് കടക്കാം. ഇവിടെ നിന്ന് സിബിആഐ ജങ്ഷനില്‍ തുടർന്ന് ബെല്ലാരി മെയിൻ റോഡിലെത്തി സിറ്റിയിലേക്ക് പോകാംഅനന്തനഗറിലേക്കും ആർടി നഗറിലേക്കും പോകാൻ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് മുന്നില്‍ നിന്നും സർവ്വീസ് റോഡിലേക്ക് കയറാം, തുടർന്ന് ആനന്ത് നഗർ ക്രോസിലൂടെ കടന്ന് സിബിഐ ജങ്ഷനില്‍ വെച്ച് ഇടത്തോട്ട് എടുത്ത് ആനന്ദ് നഗർ മെയിൻ റോഡിലെത്താം. ഇവിടെ നിന്ന് നേരെ ആർടി നഗറിലേക്കും ജയമഹല്‍ റോഡിലേക്കും പോകാം.