അമിത വിയര്‍പ്പിനെ അകറ്റാന്‍ നാരങ്ങ, ചെറുനാരങ്ങയുടെ ഗുണങ്ങൾ

ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയര്‍പ്പ്. അല്പ ദൂരം നടന്നാല്‍ പോലും ശരീരം മുഴുവനായ് വിയര്‍ക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയര്‍പ്പിനെ അകറ്റാന്‍ നിരവധി വഴികളുണ്ട്. അതിലൊന്നാണ് ചെറുനാരങ്ങയുടെ ഉപയോഗം.

➤ നാരങ്ങ ഒരു സിട്രസ് ഫ്രൂട്ടാണ്. ആസിഡിന്റെ അളവ് നന്നായി ഉള്ളതിനാല്‍ അമിത വിയര്‍പ്പ് അകറ്റാന്‍ നാരങ്ങ സഹായിക്കും

➤ ഒരു ചെറു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത ശേഷം നിങ്ങളുടെ കക്ഷത്തിന്റെ ഭാഗങ്ങളില്‍ നന്നായി മസ്സാജ് ചെയ്യാം

➤ ചെറിയ അളവില്‍ നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത ശേഷം ബേക്കിങ് സോഡയുമായി കലര്‍ത്തി പഞ്ഞിയില്‍ മുക്കി നന്നായി വിയര്‍ക്കുന്ന ഭാഗത്ത് പുരട്ടാം

➤ നന്നായി വെള്ളം കുടിക്കുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുന്നതും വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കും

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം