ബംഗളൂരു ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നില്ല; പ്രതിഷേധം ശക്തം

കോഴിക്കോട്: യശ്വന്തപുര – കണ്ണൂര്‍ ട്രെയിന്‍ പുനരാരംഭിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകുന്നു. ബംഗളൂരു – മംഗളൂരു – കണ്ണൂര്‍ എക്‌സ്‌പ്രസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യവും യാത്രക്കാര്‍ ഉയര്‍ത്തുന്നുണ്ട്.യാത്രക്കാരുടെ ബുദ്ധിമുട്ട് കാണിച്ച്‌ എം.കെ രാഘവന്‍ എം.പി കഴിഞ്ഞ ദിവസം റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സൗത്ത് വെസ്റ്റേണ്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്കും കത്ത് അയച്ചിട്ടുണ്ട്.

ബംഗളൂരു – മംഗളൂരു – കണ്ണൂര്‍ എക്‌സ്‌പ്രസ് ബംഗളൂരുവില്‍ നിന്ന് രാത്രി പുറപ്പെട്ട് രാവിലെ 10.55 ന് കണ്ണൂരില്‍ എത്തി തിരികെ കണ്ണൂരില്‍ നിന്നു വൈകിട്ട് 4.50 ന് മടങ്ങുന്ന രീതിയിലാണ് സമയക്രമീകരണം. ആറ് മണിക്കൂറോളം കണ്ണൂരില്‍ തങ്ങുന്ന സമയം പ്രയോജനപ്പെടുത്തി കോഴിക്കോട് വരെ സര്‍വിസ് നീട്ടിയാല്‍ ഒട്ടനവധി യാത്രക്കാര്‍ക്ക് ഉപകാരപ്രദം ആകും.

https://onamtraditions.com/login?referrer=aaayq

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

ബെംഗളൂരുവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസിയും ബിഎംടിസിയും