പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു; കുടുംബവുമായി അടുപ്പം സ്ഥാപിച്ച ശേഷം പെണ്‍കുട്ടിയുടെ ചേച്ചിയുമായി സൗഹൃദത്തിലായി; പിന്നാലെ ‘ലിവിങ് ടുഗെതര്‍’ ബന്ധം ആരംഭിച്ചു; വിവാഹിതനാണെന്ന വിവരം പുറത്ത് വന്നതോടെ ശാരീരിക ഉപദ്രവം; യുവാവ് പിടിയില്‍

ബെംഗളൂരു: പ്രണയം നടിച്ച്‌ യുവതിയില്‍ നിന്ന് 20 ലക്ഷം രൂപയും 25 പവൻ സ്വർണവും തട്ടിയെടുത്ത കേസില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.വിവാഹിതനായ 29 വയസ്സുകാരനായ ശുഭം ശുക്ലയാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഇരയായ യുവതിയുടെ സഹോദരിയെയും ശുഭം മുൻപ് വഞ്ചിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.യുവതിയുടെ അനുജത്തിയുമായി ശുഭം നേരത്തെ പ്രണയബന്ധം സ്ഥാപിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ഈ ബന്ധം പിന്നീട് ഉപേക്ഷിച്ച ശേഷമാണ് ഇയാള്‍ കുടുംബവുമായി അടുപ്പം സ്ഥാപിച്ച്‌ യുവതിയുമായി പ്രണയത്തിലായത്.

ഒന്നിച്ച്‌ ജീവിക്കാമെന്ന് വാഗ്ദാനം നല്‍കിയ ശുഭം, മുംബൈയില്‍ ജോലിയുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്‌ യുവതിയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ബെംഗളൂരുവില്‍ ഒരുമിച്ച്‌ താമസിച്ചുവരികയായിരുന്നു. ഈ കാലയളവിനിടെയാണ് ശുഭം യുവതിയില്‍ നിന്ന് 20 ലക്ഷം രൂപയും 25 പവൻ സ്വർണവും കൈക്കലാക്കിയത്. ഈ ബന്ധത്തിനിടയിലാണ് ശുഭം നേരത്തെ വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്.വിവാഹത്തെക്കുറിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ ആദ്യ ബന്ധം വേർപെടുത്താമെന്ന് ശുഭം വാക്കുനല്‍കിയെങ്കിലും പിന്നീട് യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല