ബെംഗളൂരുവിലെ റിമാൻഡ് ഹോമിൽ നിന്ന് ആറു പെൺകുട്ടികൾ രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിലെ പെൺകുട്ടികളുടെ റിമാൻഡ് ഹോമിൽനിന്ന് ആറ് പെൺകുട്ടി കൾ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

16-17 വയസ്സുള്ള കുട്ടികളാണ് റിമാൻഡ് ഹോം അധികൃതരുടെ കണ്ണുവെട്ടിച്ച് വ്യാഴാഴ്ച പുലർച്ചെ രക്ഷപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഓടിരക്ഷപ്പെ ടുകയായിരുന്നു.

വിവിധ കേസുകളിൽപ്പെട്ട് കോടതി റിമാൻഡ് ചെയ്ത് താമസിപ്പിച്ചവരാണിവർ.

Related posts

ബെംഗളൂരുവില്‍ മലയാളി നഴ്‌സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ സുഹൃത്ത് പിടിയില്‍

ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് നല്ല വാര്‍ത്ത; 200 പുതിയ മിനി ബസുകള്‍ വാങ്ങാൻ ബിഎംടിസി, കാരണം?

ക്രിസ്മസ് അവധി; ഡിസംബര്‍ 20 മുതല്‍ 24 വരെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍