മംഗളൂറു:ബജ്റംഗ്ദള്‍ നേതാവ് നേത്രാവതി നദിയില്‍ മരിച്ച നിലയില്‍

മംഗളൂറു:ബജ്റംഗ്ദള്‍ നേതാവിനെ നേത്രാവതി നദിയില്‍ ബണ്ട്വാള്‍ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ താലൂക്കിലെ സജിപയില്‍ താമസിക്കുന്ന എസ്.രാജേഷ് പൂജാരി (36) ആണ് മരിച്ചത്.പാണെ മംഗളൂറു പഴയ പാലത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.നദിയില്‍ വീണതാകാമെന്ന സംശയത്തില്‍ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മുങ്ങല്‍ വിദഗ്ധരായ ഗുഡിനബലി ഇഖ്ബാല്‍, മുഹമ്മദ്, ഹാരിസ്, കെ.ഇബ്രാഹിം എന്നിവര്‍ തെരച്ചിലില്‍ പങ്കാളികളായി.വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകളില്‍ രാജേഷ് പൂജാരി നേതൃനിരയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ബജ്‌റംഗ്ദള്‍ കല്ലട്ക്ക മേഖല സെക്രട്ടറിയായിരുന്നു.

ആകാശത്തു വച്ചൊരു വിവാഹാഭ്യര്‍ത്ഥന!

മുംബൈ: വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്ന കേട്ടിട്ടുണ്ട്. എന്നാല്‍ വിവാഹഭ്യര്‍ത്ഥന ആകാശത്ത് നടക്കുന്നത് നേരില്‍ കണ്ടവരാണ് എയര്‍ ഇന്തയിലെ യാത്രക്കാര്‍.കഴിഞ്ഞ ദിവസം മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. യാത്രക്കാരിലൊരാളായ രമേശ് കോത്‌നാനയാണ് വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.തന്റെ കാമുകിയെ ഒന്ന് ഞെട്ടിച്ച്‌ വിവാഹഭ്യര്‍ത്ഥന നടത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. അതിനായി അവള്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ അവളറിയാതെ ടിക്കറ്റ് ബുക്ക ചെയ്ത് അവനും സീറ്റ് ഉറപ്പിച്ചു. വിമാനം പറന്നുയര്‍ന്ന് കുറച്ച്‌ കഴിഞ്ഞപ്പോള്‍ അവന്‍ അവളുടെ സീറ്റിനടുക്കലെത്തി.

ഒരുമിച്ചുള്ള ചിത്രങ്ങള്‍ പതിപ്പിച്ച ഒരു കൊളാഷുമായാണ് യുവാവ് വന്നത്. മുഖത്തുനിന്ന് മാസ്‌ക് മാറ്റി അവന്‍ അവളെ നോക്കി ചിരിച്ചു.ഈ രംഗങ്ങളെല്ലാം ഒരാള്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്തുനോക്കി ‘എക്‌സ്‌ക്യുസ് മീ മാം’ എന്ന് പറഞ്ഞപ്പോഴാണ് അവള്‍ മുഖമുയര്‍ത്തി നോക്കുന്നത്. മുന്നില്‍ നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ അവള്‍ വിശ്വസിക്കാന്‍ കഴിയാതെ നോക്കുന്നതും വീഡിയോയില്‍ പകര്‍ത്തി.താനിരുന്ന വിന്‍ഡോ സീറ്റില്‍ നിന്നും എഴുന്നേറ്റ അവള്‍ മധ്യഭാഗത്തേക്ക് വന്നു. അവള്‍ക്കു മുന്നില്‍ അയാള്‍ ഒരു മുട്ടുകുത്തി ബോക്‌സ് തുറന്ന് ഒരു മോതിരം ഉയര്‍ത്തി വിവാഹഭ്യാര്‍ത്ഥന നടത്തി.

ആശ്ചര്യപ്പെട്ടുപോയ അവള്‍ സന്തോഷം കൊണ്ട് അവനെ കെട്ടിപ്പിടിക്കുകയും കവിളില്‍ മുത്തം സമ്മാനിക്കുകയും ചെയ്തു. ഈ രംഗങ്ങള്‍ക്കെല്ലാം സാക്ഷികളായ വിമാനയാത്രക്കാര്‍ നിറഞ്ഞ കയ്യടിയോടെ അവരെ പ്രോത്സാഹിപ്പിച്ചു.ഈ പ്രണയജോഡികളുടെ ചിത്രമല്ലാതെ പേരോ മറ്റ് വിവരങ്ങളൊ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടില്ല.

Related posts

അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍, കൊലപാതക സമയത്ത് ഉമര്‍ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു

250 മീറ്റര്‍ ഉയരം, 600 കോടി ചെലവ്; ബെംഗളൂരുവില്‍ സ്കൈഡെക്ക് ഉയരും, പദ്ധതി ബെംഗളൂരു മൈസൂരു റോഡിന് സമീപം

കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വീണ്ടും ട്വിസ്റ്റ്: പ്രിയങ്ക ലക്ഷ്യമിട്ടത് ഭര്‍ത്താവിനെയും മക്കളെയും ഇരകളാക്കി സ്വര്‍ണ്ണക്കടത്ത്